വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിംബിള്‍ഡണ്‍ ആദ്യ റൗണ്ടില്‍ ഷറപ്പോവയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി; ഹാലെപ്, മുഗുരുസ മുന്നോട്ട്

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടില്‍ തന്നെ മുന്‍ ചാമ്പ്യന്‍ റഷ്യയുടെ മരിയ ഷറപ്പോവ പുറത്തായി. ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനലിലെത്തിയ ഷറപ്പോവ മൂന്നു സെറ്റ് നീണ്ടുനിന്ന മത്സരത്തില്‍ സ്വന്തം നാട്ടുകാരി വിക്ടാലിയ ഡിറ്റ്‌ചെങ്കോയോടാണ് അടിയറവ് പറഞ്ഞത്. സ്‌കോര്‍ 7-6(3), 6-7(3), 4-6.

ആദ്യ സെറ്റില്‍ ജയിച്ച ഷറപ്പോവ രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും എതിരാളിക്കുമുന്നില്‍ മുട്ടുമടക്കുകയായിരുന്നു. അതേസമയം, സിമോണ ഹാലപ്പും, നിലവിലെ ചാമ്പ്യന്‍ ഗാര്‍ബിനി മുഗുരുസയും രണ്ടാം റൗണ്ടില്‍ കടന്നു. ഹാലപ്, കുറുമി നാരയെ 6-2, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ബ്രിട്ടീഷ് താരം നവോമി ബ്രോഡിയെ 6-2, 7-5 എന്ന സ്‌കോറിനാണ് മുഗുരുസ മറികടന്നത്.

mariasherapova

മറ്റൊരു മത്സരത്തില്‍ പെട്രാ ക്വിറ്റോവ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. അലക്‌സാഡ്ര സസ്‌നോവിച്ചിനോട് 4-6, 6-4, 0-6 എന്ന സ്‌കോറിനാണ് ക്വിറ്റോവ തോല്‍വി സമ്മതിച്ചത്. നേരത്തെ രണ്ടുതവണ വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്നു ക്വിറ്റോവ. യെലേന ഒസ്താപെങ്കോ, ജൊഹാന കോന്റ, കെര്‍ബര്‍ തുടങ്ങിയവര്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.

Story first published: Wednesday, July 4, 2018, 14:22 [IST]
Other articles published on Jul 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X