Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിംബിള്‍ഡണ്‍; ഫെഡററും ദ്യോക്കോവിച്ചും ക്വാര്‍ട്ടറില്‍, പതിനഞ്ചുകാരി ഗൗഫിന്റെ കുതിപ്പിന് വിരാമം

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്കും നൊവാക് ദ്യോക്കോവിച്ചിനും ജയം. അതേസമയം, വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ കൗമാര വിസ്മയം കോറി ഗൗഫ് പുറത്തായി. സിമോണ ഹാലപ് ആണ് ഗൗഫിന്റെ കുതിപ്പിന് വിരാമമിട്ടത്. ആദ്യ റൗണ്ടില്‍ അമേരിക്കന്‍ താരം സെറീന വില്യംസിനെ പുറത്താക്കിയ താരമാണ് ഗൗഫ്.

roger federer

പ്രീക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താണ് ഫെഡറര്‍ അടുത്ത റൗണ്ടിലെത്തിയത്. മാറ്റിയോ ബരേട്ടിനിയെ 6-1, 6-2, 6-2 എന്ന സ്‌കോറിന് ഫെഡറര്‍ മുട്ടുകുത്തിച്ചു. മത്സരത്തിന്റെ ഒരവസരത്തിലും ഫെഡറര്‍ എതിരാളിക്ക് മേല്‍ക്കൈ നല്‍കിയില്ല. മറ്റൊരു മത്സരത്തില്‍ ലോക ഒന്നാംനമ്പര്‍ താരം സെര്‍ബിയയുടെ ദ്യോക്കോവിച്ച് ഡേവിഡ് ഗോഫിനെതിരെ ജയിച്ചുകയറി. സ്‌കോര്‍ 6-3, 6-2, 6-2.

വനിതാ വിഭാഗത്തില്‍ മറ്റൊരു അട്ടിമറി പ്രതീക്ഷിച്ചിറങ്ങിയ ഗൗഫിന് ഹാലപ്പിന്റെ പരിചയസമ്പത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 6-3, 6-3 എന്ന സ്‌കോറിനാണ് ഒടുവില്‍ ഗൗഫ് തോല്‍വി സമ്മതിച്ചത്. പെട്രാ ക്വിറ്റോവയെ കീഴടക്കി ജൊഹാന്‍ കോന്റയും ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍ 4-6, 6-2, 6-4. രണ്ടുതവണ ചാമ്പ്യനായ ക്വിറ്റോവയ്ക്ക് ആദ്യ സെറ്റ് നേടിയിട്ടും ജയിച്ചുകയറാനായില്ല.

Story first published: Tuesday, July 9, 2019, 11:24 [IST]
Other articles published on Jul 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+