വിംബിള്‍ഡണ്‍: ജോകോവിച്ച്, ആന്‍ഡേഴ്‌സണ്‍ മുന്നോട്ട്; വീണ്ടും ഞെട്ടിച്ച് കോറി ഗൗഫ്
ലണ്ടന്‍: നാലുതവണ ചാമ്പ്യനായ നൊവാക് ജോകോവിച്ച് വിംബിള്‍ഡണ്‍ ഗ്രാന്‍സ്ലാം ടെന്നിസില്‍ മൂന്നാം റൗണ്ടില്‍ കടന്നു. തുടര്‍ച്ചയായി 11-ാം വര്‍ഷമാണ് ജോകോവിച്ച് മൂന്നാം റൗണ്ടിലെത്തുന്നത്. അമേരിക്കയുടെ ഡെനിസ് കുഡ്‌ലയെയാണ് ടോപ് സീഡാണ് ജോകോവിച്ച് മറികടന്നത്. സ്‌കോര്‍: 6-3, 6-2, 6-2.

വനിതാ സിംഗിള്‍സില്‍ അരങ്ങേറ്റത്തില്‍ തന്നെ അഞ്ചുതവണ ചാമ്പ്യനായ വീനസ് വില്യംസിനെ അട്ടിമറിച്ച പതിനഞ്ചുകാരി കോറി ഗൗഫ് വീണ്ടും ഞെട്ടിച്ചു. 2017-ലെ സെമിഫൈനലിസ്റ്റായ മുപ്പതുകാരിയ മഗ്ദലെന റിബറികോവയെയാണ് രണ്ടാം റൗണ്ടില്‍ കോറി ഗൗഫ് മുട്ടുകുത്തിച്ചത്. സ്‌കോര്‍: 6-3, 6-3. വിംബിള്‍ഡണ്‍ യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കോറി ഗൗഫ്.
പുരുഷ സിംഗിള്‍സില്‍ കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തോറ്റ കെവിന്‍ ആന്‍ഡേഴ്‌സന്‍ യാങ്കോ ടിപ്‌സറെവിച്ചിനെ കീഴടക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍: 6-4, 6-7, 6-1, 6-4.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications