വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിംബിള്‍ഡണ്‍: ഫെഡറര്‍, നദാല്‍, ജോകോവിച്ച്, സെറീന ക്വാര്‍ട്ടര്‍ ഫൈനലില്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ താരങ്ങളായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോകോവിച്ച്, സെറീന വില്യംസ് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാംപ്യനും ഒന്നാം സീഡുമായ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ഫ്രാന്‍സിന്റെ അഡ്രിയാന്‍ മന്നാരിനോയെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-0, 7-5, 6-4. ക്വാര്‍ട്ടര്‍ ഫൈനലില്‍ എട്ടാം സീഡായ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനാണ് ഫെഡററിന്റെ എതിരാളി.

news

മുന്‍ ചാംപ്യനും രണ്ടാം സീഡുമായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ചെക്ക് റിപബ്ലിക്കിന്റെ ജിറി വേസ്‌ലിയെയാണ് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-3, 6-4. 2011നു ശേഷം ആദ്യമായാണ് നദാല്‍ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോര്‍ട്ടോ-ഗില്ലസ് സിമോണ്‍ പ്രീക്വാര്‍ട്ടര്‍ വിജയികളെയാണ് ക്വാര്‍ട്ടറില്‍ നദാല്‍ നേരിടുക.

മുന്‍ ജേതാവും 12ാം സീഡുമായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് പ്രീക്വാര്‍ട്ടറില്‍ റഷ്യയുടെ കരെന്‍ കചനോവിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 6-2, 6-2. ക്വാര്‍ട്ടര്‍ ഫൈനലില്‍ 24ാം സീഡായ ജപ്പാന്റെ കെയ് നിഷിങ്കോരിയാണ് ജോകോവിച്ചിന്റെ എതിരാളി.

വനിത വിഭാഗം സിംഗിള്‍സില്‍ ഏഴ് തവണ ജേതാവായ അമേരിക്കയുടെ സെറീന വില്യംസ് റഷ്യയുടെ എവഗേനിയ റോഡിനയെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍; 6-2, 6-2. ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ കാമില ജിയോര്‍ജിയെയാണ് സെറീന നേരിടുക.

വനിതകളില്‍ ജര്‍മനിയുടെ 11ാം സീഡായ ആഞ്ചലിക് കെര്‍ബറും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സികിനെയാണ് പ്രീക്വാര്‍ട്ടറില്‍ കെര്‍ബര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 7-6.

Story first published: Tuesday, July 10, 2018, 11:33 [IST]
Other articles published on Jul 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X