Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Wimbledon 2023: ജോക്കോയല്ല ആരാധനാപാത്രം! മറ്റു രണ്ടു പേര്‍ ഹീറോസ്, ആന്‍ഡ്രീവ പറയുന്നു

വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റില്‍ ഇത്തവണ വനിതാ സിംഗിള്‍സിലെ സ്വപ്‌നതുല്യമായ കുതിപ്പിലൂടെ സെന്‍സേഷനായി മാറിയിരിക്കുകയാണ് റഷ്യന്‍ കൗമാര താരം മിറ ആന്‍ഡ്രീവ. ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍ 16കാരി ഇടം പിടിച്ചുകഴിഞ്ഞു. ഇതോടെ ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായും ആന്‍ഡ്രീവ മാറിയിരുന്നു.

വിംബിള്‍ഡണ്‍ ഓപ്പണ്‍ എറയില്‍ നേരത്തേ രണ്ടു പേരായിരുന്നു 16ാം വയസ്സില്‍ മൂന്നാം റൗണ്ട് വരെയെത്തിയത്. മുന്‍ ലോക ഒന്നാം നമ്പറും ബെല്‍ജിയം താരവുമായ കിം ക്ലൈസ്റ്റേഴ്‌സായിരുന്നു (1999) ആദ്യമായി ഈ നേട്ടം കുറിച്ചത്. 2019ല്‍ അമേരിക്കയുടെ കോക്കോ ഗൗഫും ഇതേ പ്രായത്തില്‍ മൂന്നാം റൗണ്ടിലെത്തി ക്ലൈസ്റ്റേഴ്‌സിനൊപ്പമെത്തുകയും ചെയ്തു. എന്നാല്‍ ഇത്തവണ രണ്ടു പേരെയും പിന്നിലാക്കിയാണ് ആന്‍ഡ്രീവ ചരിത്രം കുറിച്ചിരിക്കുന്നത്.

MIRRA ANDREEVA

ടൂര്‍ണമെന്റിലൂടെ ടെന്നീസ് ലോകത്തെ പുതിയ തരംഗമായി മാറിയ ആന്‍ഡ്രീവ തന്റെ ആരാധനാപാത്രങ്ങളായ പുരുഷ താരങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. നിലവിലെ ലോക രണ്ടാം നമ്പറും ഏറ്റവുമധികം ഗ്രാന്റ്സ്ലാമുകള്‍ നേടി ലോക റെക്കോര്‍ഡ് കുറിക്കുകയും ചെയ്ത സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ച് ഇക്കൂട്ടത്തില്‍ ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. താന്‍ മാതൃകയാക്കുന്ന രണ്ടു പേര്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഇതിഹാസമായ റോജര്‍ ഫെഡററും സ്പാനിഷ് ലെജന്റ് റാഫേല്‍ നദാലുമാണെന്നു ആന്‍ഡ്രീവ പറയുന്നു.

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മാഡ്രിഡ് ഓപ്പണില്‍ മിന്നുന്ന പ്രകടനം നടത്തിയതോടെയാണ് ആന്‍ഡ്രീവ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ വിംബിള്‍ഡണിലെ അപ്രതീക്ഷിത കുതിപ്പ് ഈ കൗമാരക്കാരിയെ താരപദവിയിലേക്കു ഉയര്‍ത്തിയിരിക്കുകയാണ്. വിംബിള്‍ഡണ്‍ ക്വാളിഫയര്‍ കളിച്ചുകൊണ്ട് തുടങ്ങിയ ആന്‍ഡ്രീവ ഇപ്പോള്‍ നാലാം റൗണ്ട് വരെയെത്തിക്കഴിഞ്ഞു. മാഡിസണ്‍ കീസാണ് നാലാം റൗണ്ടില്‍ റഷ്യന്‍ താരത്തെ ഇനി കാത്തിരിക്കുന്നത്.

തന്റെ ഗെയിം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി മഹാന്‍മാരായ താരങ്ങളില്‍ നിന്നെല്ലാം കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് ആന്‍ഡ്രീവ. ടെന്നീസിലെ ബിഗ് ത്രീയെന്നറിയപ്പെടുന്ന റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോകോവിച്ച് എന്നിവര്‍ ആധിപത്യം പുലര്‍ത്തിയ അതേ കാലഘട്ടത്തില്‍ തന്നെയാണ് ആന്‍ഡ്രീവയും വളര്‍ന്നുവന്നത്.

ROGER FEDERER

പക്ഷെ ഈ മൂന്നു പേരില്‍ ഫെഡററും നദാലുമാണ് തനിക്കു കൂടുതല്‍ പ്രിയപ്പെട്ടവരെന്നാണ് റഷ്യന്‍ താരം പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ നദാലിന്റെ ഫ്രഞ്ച് ഓപ്പണ്‍ വിജയം തന്നെ വളരെയധികം സ്വാധീനിച്ചതായി ആന്‍ഡ്രീവ പറയുന്നു. ഏതെങ്കിലും താരത്തെ മോഡലായി എടുത്തിട്ടുണ്ടോയെന്ന ചോദ്യത്തിനു 16കാരിയുടെ മറുപടി ഇങ്ങനെയായിരുന്നു- ഞാന്‍ എല്ലായ്‌പ്പോഴും ആരാധിക്കുന്നയാള്‍ ഫെഡററാണ്. അദ്ദേഹമാണ് എല്ലായ്‌പ്പോഴും എന്റെ ഫേവറിറ്റ് പ്ലെയറെന്നായിരുന്നു.

2007 ഏപ്രിലിലാണ് ആന്‍ഡ്രീവ ജനിച്ചത്. അപ്പോഴേക്കും ഫെഡറര്‍ 10 ഗ്രാന്റ്സ്ലാമുകള്‍ സ്വന്തം പേരിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞിരുന്നു. ഈ സമയത്തു പുരുഷ ടെന്നീസിലെ രാജാവായി വിലസിയത് അദ്ദേഹമായിരുന്നു. പിന്നാലെയാണ് ഫെഡറര്‍ക്കു വെല്ലുവിളിയുയര്‍ത്തി നദാല്‍ ഉയര്‍ന്നു വരുന്നത്.

പിന്നീട് ഫെഡററുടെ മുഖ്യ എതിരാളിയായി സ്പാനിഷ് സൂപ്പര്‍ താരം മാറുകയും ചെയ്തു. ഈ രണ്ടു പേരും ചേര്‍ന്ന് ഗ്രാന്റ്സ്ലാമുകള്‍ മാറി മാറി പങ്കിടവെയാണ് ഇവരുടെ കുത്തക തകര്‍ത്ത് മൂന്നാമനായി ജോകോവിച്ച് എത്തിയത്. അതിനു ശേഷം പോരാട്ടം കൂടുതല്‍ കടുപ്പമാവുകയും ചെയ്തു.

Story first published: Sunday, July 9, 2023, 22:49 [IST]
Other articles published on Jul 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+