For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Wimbledon 2023: കപ്പ് ഞാനടിക്കും, മറ്റാരും മോഹിക്കേണ്ട! സെമിയിലെത്തിയതിന് പിന്നാലെ ജോക്കോവിച്ച്

ലണ്ടന്‍: വിംബിള്‍ഡണ്‍ ഗ്രാന്റ് സ്ലാം പോരാട്ടം ആവേശകരമായി പുരോഗമിക്കുകയാണ്. വാശിയേറിയ പോരാട്ടത്തില്‍ ഫേവറേറ്റ് താരമായി നൊവാക് ജോക്കോവിച്ചാണുള്ളത്. എട്ടാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യംവെച്ചാണ് സെര്‍ബിയന്‍ താരം ഇത്തവണ റാക്കറ്റേന്തുന്നത്. നിലവില്‍ എട്ട് വിംബിള്‍ഡണ്‍ കിരീടം നേടി റോജര്‍ ഫെഡററാണ് രാജാവായി നില്‍ക്കുന്നത്. ഈ റെക്കോഡിനൊപ്പമെത്താമെന്ന പ്രതീക്ഷയിലാണ് ജോക്കോവിച്ചുള്ളത്.

ഇത്തവണയും മികച്ച മുന്നേറ്റം നടത്തുന്ന ജോക്കോവിച്ച് സെമി ഫൈനലില്‍ കടന്നിട്ടുണ്ട്. 12ാം തവണയാണ് അദ്ദേഹം വിംബിള്‍ഡണിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ ജോക്കോവിച്ച് കളിക്കുന്ന 46ാമത്തെ സെമി ഫൈനല്‍ കൂടിയാണിത്. ക്വാര്‍ട്ടറില്‍ കരുത്തനായ ആന്‍ഡ്രേ റുബ്ലേവിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6, 6-1, 6-4, 6-3. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ജോക്കോവിച്ചിന്റെ തിരിച്ചുവരവ്.

novak djokovic

തുടര്‍ച്ചയായ എട്ടാം തവണയാണ് റുബ്ലേവ് ഗ്രാന്റ്സ്ലാം ക്വാര്‍ട്ടറില്‍ തോല്‍ക്കുന്നത്. ഇപ്പോഴിതാ സെമിയില്‍ കടന്നതിന് പിന്നാലെ കിരീടം ആരും മോഹിക്കേണ്ടെന്നും ഞാനാണ് ഫേവറേറ്റെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് നൊവാക് ജോക്കോവിച്ച്. 'ശല്യമുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കാന്‍ ഞാനില്ല. ഞാന്‍ തന്നെയാണ് ഇത്തവണത്തെ ഫേവറേറ്റ് എന്നാണ് കരുതുന്നത്. മത്സരത്തിന്റെ ഫലങ്ങള്‍ നോക്കിയാലും കരിയര്‍ നോക്കിയാലും ഞാന്‍ ഫേവറേറ്റാണെന്ന് പറയാം.

അവസാന നാല് വിംബിള്‍ഡണും ഞാനാണ് ജയിച്ചത്. അതുകൊണ്ടുതന്നെ ഞാന്‍ ഫേവറേറ്റാണെന്ന് പറഞ്ഞാല്‍ തെറ്റില്ല'- ജോക്കോവിച്ച് പറഞ്ഞു. 23 ഗ്രാന്റ് സ്ലാം കിരീടങ്ങളുമായി ടെന്നിസിലെ ഇതിഹാസമായി മാറാന്‍ ജോക്കോവിച്ചിനായി. ആന്‍ഡി മുറെ, റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവരെല്ലാം ഇപ്പോള്‍ ചിത്രത്തിലേ ഇല്ല. അതുകൊണ്ടുതന്നെ ജോക്കോവിച്ചിന്റെ സര്‍വാധിപത്യമാണ് ഇപ്പോള്‍ കാണാനാവുക. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.

വിംബിള്‍ഡണ്‍ കിരീടം നേടി ഒന്നാം നമ്പറിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്. വിംബിള്‍ഡണ്‍ സെമി ഫൈനല്‍ മത്സരം ജോക്കോവിച്ചിന്റെ കരിയറിലെ 400ാമത്തെ ഗ്രാന്റ്സ്ലാം പോരാട്ടമാണ്. ഏത് താരത്തെ തോല്‍പ്പിക്കാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്നതിനോടും ജോക്കോവിച്ച് പ്രതികരിച്ചു. 'ഏത് താരത്തെയും തോല്‍പ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ കോര്‍ട്ടിലേക്കെത്തുമ്പോള്‍ സ്വാഭാവികമായ സമ്മര്‍ദ്ദമുണ്ടാവും. അവര്‍ വിജയത്തിനായി പരമാവധി പൊരുതും. എന്നാല്‍ പലപ്പോഴും അതിന് സാധിക്കാറില്ല'- ജോക്കോവിച്ച് പറഞ്ഞു.

പ്രതിഭകൊണ്ട് വിസ്മയിപ്പിക്കുമ്പോഴും ആരാധക മനസില്‍ വില്ലന്‍ പരിവേഷമാണ് ജോക്കോവിച്ചിന്. അഹങ്കാരിയായ താരമെന്ന വിശേഷണം അദ്ദേഹത്തിനുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ നേട്ടങ്ങളിലേക്ക് നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഹങ്കാരമെന്ന് വിളിക്കപ്പെടുന്ന ആത്മവിശ്വാസത്തെ തെറ്റായി കാണാനാവില്ല. സെമിയില്‍ സീറ്റുറപ്പിച്ച ജോക്കോവിച്ചിന് കിരീടത്തിലേക്കെത്തുക വലിയ പ്രയാസമായിരിക്കില്ല. മികച്ച ഫോമിലുള്ള ജോക്കോവിച്ച് എട്ടാം വിംബിള്‍ഡണ്‍ കിരീടം നേടാനുള്ള സാധ്യത കൂടുതലാണ്.

Story first published: Thursday, July 13, 2023, 15:05 [IST]
Other articles published on Jul 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+