Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Wimbledon 2023: പുരുഷ സിംഗിള്‍സ് കിരീടം ആര്‍ക്ക്? ഇതാ അഞ്ചു ഫേവറിറ്റുകള്‍

വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ പുതിയൊരു സീസണിനു തിങ്കളാഴ്ച (ജൂലൈ 3) തുടക്കമാവുകയാണ്. ഇനിയുള്ള രണ്ടാഴ്ചക്കാലം ടെന്നീസ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ ലണ്ടനിലേക്കായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടെന്നീസ് ടൂര്‍ണമെന്റ് കൂടിയാണ് വിംബിള്‍ഡണ്‍. ആരായിരിക്കും ഇത്തവണ പുരുഷ സിംഗിള്‍സില്‍ കിരീടമുയര്‍ത്തുക? ഫേവറിറ്റുകളായ അഞ്ചു പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മുന്‍ ലോക ഒന്നാം നമ്പറും സെര്‍ബിയന്‍ ഇതിഹാസവുമായ നൊവാക് ജോകോവിച്ച് ഇത്തവണ കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. പുരുഷ സിംഗിള്‍സില്‍ ഇത്തവണ മല്‍സരിക്കുന്ന ടോപ്പ് 20യിലുള്ള താരങ്ങളേക്കാള്‍ മല്‍സരങ്ങള്‍ വിംബിള്‍ഡണില്‍ ജയിക്കാന്‍ ജോക്കോയ്ക്കു സാധിച്ചിട്ടുണ്ട്.

NOVAK DJOKOVIC

കഴിവും അനുഭവസമ്പത്തും പരിഗണിക്കുമ്പോള്‍ ഈ ടൂര്‍ണമെന്റ് നഷ്ടപ്പെടാനുള്ളത് അദ്ദേഹത്തിനു മാത്രമാണ്. 36ാം വയസ്സിലും അതിശയിപ്പിക്കുന്ന ഫിറ്റ്‌നസ് നിലവാരമാണ് ജോക്കോ പുലര്‍ത്തുന്നത്. ഇത്തവണ ചാംപ്യനായാല്‍ എട്ടു വിംബിള്‍ഡണ്‍ ട്രോഫികളെന്ന സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്താന്‍ ജോകോവിച്ചിനു കഴിയും.

ലോക ഒന്നാംനമ്പര്‍ താരം കാര്‍ലോസ് അല്‍കാറസാണ് കിരീട ഫേവറിറ്റുകളുടെ നിരയിലുള്ള രണ്ടാമത്തെയാള്‍. പക്ഷെ പുല്‍ക്കോര്‍ട്ടില്‍ കളിച്ച് പരിചയം കുറവാണെന്നതു സ്പാനിഷ് താരത്തിന്റെ പോരായ്മയാണ്. എങ്കിലും ഈ പോരായ്മയെ മറികടക്കാനുള്ള പ്രതിഭ അല്‍കാറസിനുണ്ട്. വളരെ മികച്ച പ്രതിരോധവും അതുപോലെ ആക്രമണോത്സുകതയും ചേര്‍ന്നതാണ് താരത്തിന്റെ കേളീശൈലി. കഴിഞ്ഞ സീസണിലെ വിംബിള്‍ഡണില്‍ യാനിക്ക് സിന്നറിനോടു തോറ്റാണ് അല്‍കാറസ് പുറത്തായത്.

അമേരിക്കയുടെ ഫ്രാന്‍സെസ് ടിയാഫോയാണ് പുരുഷ സിംഗിള്‍സിലെ മറ്റൊരു കിരീട ഫേവറിറ്റ്. ജൂണില്‍ നടന്ന സ്റ്റുട്ട്ഗര്‍ട്ട് ഓപ്പണില്‍ കിരീടം നേടിയതോടെ കരിയറിയാദ്യമായി റാങ്കിങില്‍ ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിനായിരുന്നു. പുല്‍ക്കോര്‍ട്ടിലെ ഗെയിമിനു വളരെ യോജിച്ചതാണ് ടിയാഫോയുടെ ശൈലി. വേഗമേറിയതും കരുത്തുറ്റതുമായ സര്‍വുകള്‍ അദ്ദേഹത്തെ അപകടകാരിയാക്കി മാറ്റുന്നു.

ALCARAZ

ബ്രിട്ടന്റെ കാമറൂണ്‍ നോറിയാണ് കിരീട ഫേവറിറ്റുകളുടെ നിരയിലുളള നാലാമത്തെ താരം. സൂപ്പര്‍ താരം ആന്‍ഡി മറേ സമീപകാലത്തായി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും നിലവില്‍ ബ്രിട്ടന്റെ ഏറ്റവുമുയര്‍ന്ന റാങ്കുളള താരം നോറിയാണ്. കഴിഞ്ഞ സീസണിലെ വിംബിഡണില്‍ സെമി ഫൈനലിലെത്താന്‍ അദ്ദേഹത്തിനായിരുന്നു. അന്നു ജോക്കോവിച്ചിനോടു തോറ്റ് പുറത്താവുകയായിരുന്നു.

അമേരിക്കയുടെ സെബാസ്റ്റ്യന്‍ കോഡയാണ് മറ്റൊരു കിരീട ഫേവറിറ്റ്. ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളിലൊരാളായി മാറാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. പുല്‍ക്കോര്‍ട്ടിനു യോജിച്ച ശൈലിയാണ് കോഡയ്ക്കുള്ളത്. ആറടി അഞ്ച് ഇഞ്ച് ഉയരമുള്ള താരം ഈ ആനുകൂല്യം പരമാവധി മുതലെടുത്താണ് എതിരാളികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാറുള്ളത്. മികച്ച സര്‍വുകളിലൂടെ എതിരാളികള്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ കോഡയ്ക്കു കഴിയും. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമി ഫൈനല്‍ വരെയെത്താന്‍ അദ്ദേഹത്തിനായിരുന്നു.

Story first published: Sunday, July 2, 2023, 21:18 [IST]
Other articles published on Jul 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+