Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Wimbledon 2023: ഷൂവില്‍ '23' എന്ന് എഴുതിയത് എന്തിന്? വെറും നമ്പറല്ല! വെളിപ്പെടുത്തി ജോക്കോവിച്ച്

ലണ്ടന്‍: വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് ആവേശകരമായി പുരോഗമിക്കുകയാണ്. മുന്‍ ലോക ഒന്നാം നമ്പറും ഇതിഹാസ താരവുമായ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനല്‍ സീറ്റുറപ്പിച്ചിട്ടുണ്ട്. ഇത്തവണയും വിംബിള്‍ഡണ്‍ കിരീടം നേടി റോജര്‍ ഫെഡററുടെ എട്ട് വിംബിള്‍ഡണ്‍ കിരീടമെന്ന നേട്ടത്തിനൊപ്പമെത്താമെന്ന പ്രതീക്ഷയിലാണ് ജോക്കോവിച്ച് റാക്കറ്റേന്തുന്നത്. മികച്ച തുടക്കം ലഭിച്ച താരത്തെ ഇനി കിരീട നേട്ടത്തില്‍ നിന്ന് തടുക്കുക പ്രയാസമായിരിക്കുമെന്ന് പറയാം.

ഇത്തവണ ജോക്കോവിച്ച് വിംബിള്‍ഡണിനിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ഷൂവിലെ 23 എന്ന നമ്പര്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു. വെള്ള ഷൂവില്‍ 23 എന്ന നമ്പര്‍ പച്ച കുത്താനുള്ള കാരണം ജോക്കോവിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. അത് ഭാഗ്യനമ്പറോ മറ്റു സവിശേഷമായ നമ്പറോ ഒന്നും അല്ലെന്നും ഇതുവരെ നേടിയ ഗ്രാന്റ്സ്ലാം കിരീട നേട്ടങ്ങളുടെ എണ്ണം ഷൂവില്‍ രേഖപ്പെടുത്തിയതാണെന്നുമാണ് ജോക്കോവിച്ച് പറയുന്നത്.

novak djokovic

സെര്‍ബിയക്കാരനായ ജോക്കോവിച്ചാണ് ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടം നേടിയ താരം. സ്പാനിഷ് താരം റാഫേല്‍ നദാലിന്റെ 22 ഗ്രാന്റ്സ്ലാം കിരീട നേട്ടത്തെ മറികടന്ന ജോക്കോവിച്ച് ഈ റെക്കോഡില്‍ സര്‍വാധിപതിയായിരുന്നു. റോജര്‍ ഫെഡറര്‍ 20 കിരീടമാണ് നേടിയത്. ടെന്നിസിലെ സൂപ്പര്‍ താരങ്ങളായ നദാലും ഫെഡററുമെല്ലാം ഇപ്പോള്‍ ചിത്രത്തില്‍ ഇല്ല. അതുകൊണ്ടുതന്നെ ഇതിഹാസ താരമെന്ന പട്ടം ജോക്കോവിച്ചിന് മാത്രം അര്‍ഹതപ്പെട്ടതാകുന്നു.

'ഇതുവരെ 23 ഗ്രാന്റ്സ്ലാം കിരീടമാണ് നേടിയത്. ഇത് വെറുതെ ഷൂസില്‍ പ്രിന്റ് ചെയ്തതാണ്. ഒരാഴ്ച കൂടി പിന്നിടുമ്പോള്‍ അത് 24 ആയി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 24 കിരീടമാവുമ്പോള്‍ ഷൂസില്‍ 24 പ്രിന്റ് ചെയ്യും. ഇതൊരു രസകരമായ കാര്യമായാണ് തോന്നുന്നത്. വലിയ നേട്ടങ്ങള്‍ ഇങ്ങനെ പ്രിന്റ് ചെയ്യുന്നത് മനോഹരമാണ്. ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണ ശ്രദ്ധ വിംബിള്‍ഡണ്‍ കിരീടത്തിലാണ്'-ജോക്കോവിച്ച് പറഞ്ഞു.

ക്വാര്‍ട്ടറില്‍ ജോക്കോവിച്ചിന് കാര്യങ്ങള്‍ എളുപ്പമല്ല. ലോക റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുള്ള ആന്‍ഡ്രേ റുബ്ലേവാണ് ജോക്കോവിച്ചിന്റെ എതിരാളി. അവസാന മൂന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ രണ്ട് തവണ ജോക്കോവിച്ച് ജയിച്ചപ്പോള്‍ ഒരു തവണ റൂബ്ലേവ് ജോക്കോവിച്ചിനെ വീഴ്ത്തി. നേരിട്ടപ്പോഴെല്ലാം ജോക്കോവിച്ചിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ റുബ്ലേവിനായിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്വാര്‍ട്ടര്‍ കടമ്പ ജോക്കോവിച്ചിന് വലിയ തലവേദനയാവും.

പ്രീ ക്വാര്‍ട്ടറില്‍ 18ാം റാങ്കുകാരനായ പോളണ്ടിന്റെ ഹൂബര്‍ട്ട് ഹുര്‍ക്കാസിനെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. അതേ സമയം 26ാം റാങ്കുകാരനായ കസാക്കിസ്ഥാന്റെ അലക്‌സാണ്ടര്‍ ബുബ്ലിക്കിനെയാണ് റുബ്ലേവ് പരാജയപ്പെടുത്തിയത്. അവസാന രണ്ട് വിംബിള്‍ഡണ്‍ കിരീടവും നേടിയ ജോക്കോവിച്ച് ഇത്തവണ ഹാട്രിക് വിംബിള്‍ഡണാണ് ലക്ഷ്യമിടുന്നത്.

Story first published: Tuesday, July 11, 2023, 18:07 [IST]
Other articles published on Jul 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+