For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Wimbledon 2023: സെമി പോരിന് സാക്ഷിയായി മോഹന്‍ ലാലും! കൂട്ടിന് ആരെന്നറിയുമോ? വൈറലായി ചിത്രം

ഈ വര്‍ഷത്തെ മൂന്നാമത്തെ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ക്ലൈമാക്‌സിലേക്ക് അടുക്കവെ മല്‍സരവേദിയിലെ ഒരു സര്‍പ്രൈസ് അതിഥിയെ കണ്ടു ഞെട്ടിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. അതു മറ്റാരുമല്ല, മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ ലാലായിരുന്നു. ലണ്ടനിലെ ഒരു മല്‍സരവേദിയില്‍ നിന്നുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവച്ചിരിക്കുകയാണ്.

ലാലിനൊപ്പം മറ്റൊരു പ്രശസ്തനായ മലയാളിയെ കൂടി ചിത്രത്തില്‍ കാണാം. ഡിസ്‌നി സ്റ്റാര്‍ ഗ്രൂപ്പിന്റെ പ്രസിഡന്റ് കൂടിയായ കെ മാധവനോടൊപ്പമാണ് സൂപ്പര്‍ താരം മല്‍സരം ആസ്വദിക്കാനെത്തിയത്. മാധവനോടൊപ്പമിരുന്ന് മല്‍സരം കാണുന്ന സെല്‍ഫിയാണ് ലാല്‍ പങ്കുവച്ചത്. നീല നിറത്തിലുള്ള സ്യൂട്ട് ധരിച്ച് കണ്ണടയുമിട്ട് കിടിലന്‍ ലുക്കിലാണ് അദ്ദേഹം. സമീപത്തായി ക്യാമറയിലേക്കു നോക്കി പുഞ്ചിരിക്കുന്ന മാധവനെയും കാണാം.

MOHAN LAL

ഈ ഫോട്ടോയ്‌ക്കൊപ്പം തങ്ങള്‍ കാണാനെത്തിയ മല്‍സരത്തെക്കുറിച്ച് കോര്‍ട്ടിലെ സ്‌ക്രീനില്‍ ചിത്രവും കൂടാതെ മല്‍സരവേദിയില്‍ നിന്നുള്ള കാണികളുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ലാല്‍ പങ്കുവച്ചിട്ടുണ്ട്. ഇതോടൊപ്പം വിംബിള്‍ഡണെന്നു കുറിച്ച അദ്ദേഹം ഹാര്‍ട്ട് ഐസ് (heart-eyes), ടെന്നീസ് ബോള്‍ ഇമോജികളും നല്‍കിയിരിക്കുന്നു.

വനിതാ സിംഗിള്‍സില്‍ ഉക്രെയ്‌നിന്റെ എലീന സ്വിറ്റോലിനയും ചെക്ക് റിപബ്ലിക്കിന്റെ മാര്‍ക്കേറ്റ വൊന്‍ഡ്രോസോവയും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം ആസ്വദിക്കാനാണ് ലാലും മാധവനുമെത്തിയത്. അദ്ദേഹം പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും വളരെ പെട്ടെന്നു വൈറലായി മാറുകയും ചെയ്തു.

ഇതാദ്യമായല്ല ലാല്‍ അന്താരാഷ്ട്ര മല്‍സരവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. ഖത്തറില്‍ നടന്ന കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പും അതിനു മുമ്പുള്ള ചില ലോകകപ്പുകളിലുമെല്ലാം അദ്ദേഹം മല്‍സരം കാണാനെത്തിയിരുന്നു.

SEMI FINAL

അതേസമയം, പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ ലാല്‍. നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തുവരാനിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ മാലൈക്കോട്ടൈ വാലിഭന്റെ ഷൂട്ടിങ് ലാല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വൃഷഭയെന്ന പേരില്‍ ഒരു പാന്‍- ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. കൂടാതെ ജീത്തു ജോസഫ്, എംപുരാന്‍ എന്നിവയും അണിയറയില്‍ ഒരുങ്ങുകയാണ്.

വിംബിള്‍ണിലേക്കു വരികയാണെങ്കില്‍ വനിതാ സിംഗിള്‍സില്‍ എലീന സ്വിറ്റോലിനയെ ഞെട്ടിച്ച് മാര്‍ക്കേറ്റ വൊന്‍ഡ്രോസോവ ഫൈനലിലേക്കു മുന്നേറിയിരിക്കുകയാണ്. ഏകപക്ഷീയമായ വിജയമാണ് ചെക്ക് താരം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കു സ്വിറ്റോലിനയെ വൊന്‍ഡ്രോസോവ തുരത്തുകയായിരുന്നു. 6-3, 6-3 എന്ന സ്‌കോറിനായിരുന്നു താരത്തിന്റെ വിജയം.

Story first published: Friday, July 14, 2023, 19:06 [IST]
Other articles published on Jul 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+