Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Wimbledon 2023: മുട്ടുകുത്തി ഒണ്‍സ് ജാബേര്‍, വനിതാ സിംഗിള്‍സ് കിരീടം മാര്‍ക്കേത്തക്ക്

ലണ്ടന്‍: വിംബിള്‍ഡണ്‍ 2023ലെ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ക്കേത്ത വൊന്ദ്രോഷോവക്ക്. ഫൈനലില്‍ ടുണീഷ്യയുടെ ഒണ്‍സ് ജാബേറിനെ തോല്‍പ്പിച്ചാണ് മാര്‍ക്കേത്തയുടെ കന്നി ഗ്രാന്റ് സ്ലാം കിരീടം. കലാശപ്പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മാര്‍ക്കേത്തയുടെ ജയം. ഒരു മണിക്കൂറും 22 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-4, 6-4. മാര്‍ക്കേത്തക്ക് യാതൊരു വെല്ലുവിളിയും ഉയര്‍ത്താതെയാണ് ടുണീഷ്യക്കാരിയായ ഒണ്‍സ് തലകുനിച്ചത്.

സീഡില്ലാ താരമായെത്തി വിംബിള്‍ഡണ്‍ ഫൈനല്‍ കളിച്ച ആദ്യ താരമെന്ന റെക്കോഡോടെ കിരീട പോരാട്ടത്തിനിറങ്ങിയ മാര്‍ക്കേത്ത ഫൈനലിലും സര്‍വാധിപത്യമാണ് കാട്ടിയത്. 24കാരിയായ മാര്‍ക്കേത്ത 2019ലെ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ കിരീടത്തിലേക്കെത്താനായിരുന്നില്ല. കാത്തിരിപ്പിനൊടുവില്‍ കന്നി ഗ്രാന്റ്സ്ലാമില്‍ മാര്‍ക്കേത്ത മുത്തമിടുകയായിരുന്നു. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ കിരീടമാണിത്.

novak djokovic

അതേ സമയം വിംബിള്‍ഡണില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഒണ്‍സ് ജാബേര്‍ ഫൈനലില്‍ തോല്‍ക്കുന്നത്. 28കാരിയായ ഒണ്‍സ് 2022ലും ഫൈനലില്‍ കളിച്ചിരുന്നു. പക്ഷെ തോറ്റു. ഇത്തവണയും ഫൈനലിലെത്തിയപ്പോള്‍ കിരീട പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കലാശപ്പോരില്‍ മികച്ച പ്രകടനം കാഴ്ചവെക്കാതെ കീഴടങ്ങുകയായിരുന്നു. 2022ലെ യുഎസ് ഓപ്പണിലും ഫൈനല്‍ കളിക്കാന്‍ ഒണ്‍സിന് സാധിച്ചിരുന്നെങ്കിലും കിരീടം കൈവിട്ടു.

അതേ സമയം പുരുഷ സിംഗിള്‍സ് ജേതാവിനെ നാളെ അറിയാം. ഇതിഹാസ താരം നൊവാക് ജോക്കോവിച്ചും കാര്‍ലോസ് അല്‍കാരസും തമ്മിലാണ് കിരീട പോരാട്ടം. അട്ടിമറി സംഭവിച്ചില്ലെങ്കില്‍ ജോക്കോവിച്ച് കിരീടത്തിലേക്കെത്തും. എട്ടാം വിംബിള്‍ഡണ്‍ കിരീടമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. ഇത്തവണയും കിരീടത്തിലേക്കെത്തിയാല്‍ റോജര്‍ ഫെഡററുടെ എട്ട് വിംബിള്‍ഡണ്‍ കിരീടമെന്ന ചരിത്ര നേട്ടത്തിനൊപ്പമെത്താന്‍ ജോക്കോവിച്ചിന് സാധിക്കും. 23 ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് ജോക്കോവിച്ചിന്റെ അക്കൗണ്ടിലുള്ളത്.

ഇത്തവണ കിരീടമുയര്‍ത്താന്‍ ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ കിരീടം നേടിയ മുന്‍ ഓസ്‌ട്രേലിയന്‍ വനിതാ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ ചരിത്ര റെക്കോഡിനൊപ്പമെത്താന്‍ ജോക്കോവിച്ചിന് സാധിക്കും. അല്‍ക്കാരസ് നിലവില്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. ജോക്കോവിച്ച് രണ്ടാം നമ്പര്‍ താരവും. വിംബിള്‍ഡണ്‍ നേടിയാല്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ ജോക്കോവിച്ചിന് സാധിക്കും. സ്പാനിഷ് താരമായ അല്‍കാരസിന് 20 വയസ് മാത്രമാണ് പ്രായം.

2022ലെ യുഎസ് ഓപ്പണ്‍ കിരീടം അല്‍ക്കാരസിനായിരുന്നു. 2022ലെ മാഡ്രിഡ് ഓപ്പണ്‍ സെമി ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 2-1ന് ജോക്കോവിച്ചിനെ അട്ടിമറിക്കാന്‍ അല്‍ക്കാരസിനായിരുന്നു. എന്നാല്‍ 2023ലെ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 3-1ന് അല്‍ക്കാരസിനെ തോല്‍പ്പിക്കാന്‍ ജോക്കോവിച്ചിന് സാധിച്ചു. ഇത്തവണ വിംബിള്‍ഡണില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്.

Story first published: Saturday, July 15, 2023, 20:59 [IST]
Other articles published on Jul 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+