Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Wimbledon 2023: രാജാവാകാന്‍ ജോക്കോ! ഒന്നും രണ്ടുമല്ല, ലക്ഷ്യമിടുന്നത് അഞ്ച് നേട്ടങ്ങള്‍

വിംബിള്‍ഡണില്‍ ഇത്തവണ പുരുഷ സിംഗിള്‍സില്‍ കിരീട ഫേവറിറ്റുകളില്‍ തലപ്പത്താണ് സെര്‍ബിയന്‍ ഇതിഹാസവും രണ്ടാം സീഡുമായ നൊവാക് ജോകോവിച്ച്. ഈ സീസണിനു ഗംഭീര തുടക്കമിടാന്‍ ലോക രണ്ടാം നമ്പര്‍ താരത്തിനായിട്ടുണ്ട്. ആദ്യത്തെ 12 മല്‍സരങ്ങളിലും ജയിച്ചാണ് ജോക്കോ കുതിക്കുന്നത്. 10ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമുള്‍പ്പെടെ ഈ കുതിപ്പില്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു.

കൂടാതെ ഫ്രഞ്ച് ഓപ്പണിലും കിരീടം ചൂടിയ ജോക്കോ തന്റെ ഗ്രാന്റ്സ്ലാം സമ്പാദ്യം 23 ആക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ മൂന്നാമത്തെ വിംബിള്‍ഡാണ് ജോകോവിച്ച് ഇനി ലക്ഷ്യമിടുന്നത്. അഞ്ചു വമ്പന്‍ നാഴികക്കല്ലുകള്‍ ടൂര്‍ണമെന്റില്‍ അദ്ദേഹത്തെ കാത്തിരിക്കുകയാണ്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

NOVAK DJOKOVIC

ഏറ്റവുമധികം വിംബിള്‍ഡണ്‍ ട്രോഫികള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് ആദ്യത്തേത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം തന്റെ ഏഴാം വിംബിള്‍ഡണിലാണ് മുത്തമിട്ടത്. കരിയറിലെ ആദ്യ ഫൈനല്‍ കളിച്ച നിക്ക് കിര്‍ഗിയോസിനെ തകര്‍ത്തായിരുന്നു കിരീട വിജയം.

ഇത്തവണ കിരീടം നിലനിര്‍ത്താനായാല്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ എട്ടു വിംബിള്‍ഡണുകളെന്ന ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം ജോകോവിച്ച് എത്തും. ആറു വര്‍ഷം മുമ്പ് 2017ലായിരുന്നു ഫെഡറര്‍ എട്ടാം വിംബിള്‍ഡണ്‍ നേടി ചരിത്രം കുറിച്ചത്.

വിംബിള്‍ണില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ട്രോഫികളെന്ന റെക്കോര്‍ഡാണ് ജോകോവിച്ചിനെ കാത്തിരിക്കുന്ന മറ്റൊരു നേട്ടം. 2017ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോമസ് ബെര്‍ഡിച്ചിനോടു തോറ്റ ശേഷം വിംബിള്‍ഡണില്‍ അദ്ദേഹം തോല്‍വിയറിഞ്ഞിട്ടില്ല. തുടരെ അഞ്ചാമത്തെ വിംബിള്‍ഡണ്‍ ട്രോഫിയാണ് ജോക്കോ ഇത്തവണ സ്വപ്‌നം കാണുന്നത്.

2019, 19, 21, 22 സീസണുകളില്‍ അദ്ദേഹം ചാംപ്യനായിരുന്നു. കൊവിഡ് കാരണം 2020ല്‍ ടൂര്‍ണമെന്റ് നടന്നിരുന്നില്ല. ചരിത്രമെടുത്താല്‍ രണ്ടു പേര്‍ മാത്രമേ തുടര്‍ച്ചയായി അഞ്ചു വിംബിള്‍ഡണ്‍ ട്രോഫികള്‍ നേടിയിട്ടുള്ളൂ. ഇതിഹാസങ്ങളായ ബ്യോണ്‍ ബോര്‍ഗ് (1976-80), ഫെഡറര്‍ (2003-07) എന്നിവരാണിത്. ഇത്തവണ ജേതാവായാല്‍ ജോക്കോവിച്ചും ഇവര്‍ക്കൊപ്പം ചേരും.

ഏറ്റവുമധികം എടിപി ടൂര്‍ ട്രോഫികള്‍ നേടിയ മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡിനും അരികിലാണ് ജോക്കോവിച്ച്. ഫ്രഞ്ച് ഓപ്പണില്‍ ചാംപ്യനായതോടെ അദ്ദേഹം തന്റെ ട്രോഫി സമ്പദ്യം 94 ആക്കി ഉയര്‍ത്തിയിരുന്നു. 23 ഗ്രാന്റ്സ്ലാമുകളും 38 എടിപി മാസ്റ്റേഴ്‌സ് ട്രോഫികളും ആറു എടിപി ഫൈനല്‍സ് ട്രോഫികളും ഇതിലുള്‍പ്പടും.

നിലവില്‍ ഏറ്റവുമധികം എടിപി ടൂര്‍ കിരീടങ്ങളെന്ന ലോക റെക്കോര്‍ഡ് അമേരിക്കയുടെ ജിമ്മി കോണേഴ്‌സിന്റെ (109) പേരിലാണ്. 103 ട്രോഫികളോടെ ഫെഡറര്‍ രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു.

NOVAK DJOKOVIC

ഓപ്പണ്‍ എറയിലെ ഏറ്റവുമധികം ഗ്രാന്റ്സ്ലാം ട്രോഫികളെന്ന റെക്കോര്‍ഡിനും തൊട്ടിരികെയാണ് ജോകോവിച്ച്. നിലവില്‍ 23 ഗ്രാന്റ്സ്ലാം കിരീടങ്ങളുമായി അമേരിക്കയുടെ മുന്‍ വനിതാ ഇതിഹാസം സെറീന വില്ല്യംസിനൊപ്പം ലോക റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം.

ഇത്തവണ വിംബിള്‍ഡണ്‍ ഉയര്‍ത്തുന്നതോടെ 24 ഗ്രാന്റ്സ്ലാമുകളുമായി ജോക്കോവിച്ച് ചരിത്രം കുറിക്കും. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ വിജയിയായതോടെയാണ് അദ്ദേഹം സെറീനയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തിയത്. 2017ലായിരുന്നു സെറീനയുടെ 23ാം ഗ്രാന്റ്സ്ലാം കിരീട വിജയം.

ഓള്‍ടൈം ഗ്രാന്‍റ്സ്ലാം ബോര്‍ഡില്‍ ഏറ്റവുമധികം ട്രോഫികളെന്ന റെക്കോര്‍ഡിനൊപ്പമെത്താനും ജോകോവിച്ചിനു വിംബിള്‍ഡണില്‍ സാധിക്കും. നിലവില്‍ പുരുഷ, വനിതാ സിംഗിള്‍സ് ചരിത്രമെടുക്കുകയാണെങ്കില്‍ മാര്‍ഗരറ്റ് കോര്‍ട്ടാണ് ലോക റെക്കോര്‍ഡിന്റെ അവകാശി.

24 ഗ്രാന്റ്സ്ലാം ട്രോഫികളാണ് ഓസ്‌ട്രേലിയയുടെ മുന്‍ വനിതാ ഇതിഹാസ താരം കൈക്കലാക്കിയത്. ഇത്തവണ ചാംപ്യനായാല്‍ 24 ട്രോഫികളുമായി കോര്‍ട്ടിനൊപ്പം ജോക്കോ പുരുഷ ടെന്നീസിലെ ചക്രവര്‍ത്തിയായി മാറും.

Story first published: Monday, July 3, 2023, 18:05 [IST]
Other articles published on Jul 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+