For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Wimbledon 2023: 'ദുരന്തം', വനിതാ താരങ്ങളെ അപമാനിച്ചു! രൂക്ഷ വിമര്‍ശനവുമായി ആന്‍ഡി മുറെ

ലണ്ടന്‍: വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റ് ആരംഭിച്ചിരിക്കുകയാണ്. പോരാട്ടം മുറുകവെ വിംബിള്‍ഡണ്‍ ഭാരവാഹികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെ. മുന്‍ വിംബിള്‍ഡണ്‍ ഇതിഹാസങ്ങള്‍ക്കുള്ള ആദരവ് എന്ന നിലയില്‍ വിംബിള്‍ഡണ്‍ ഒരു പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

താരങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററില്‍ വനിതാ താരങ്ങള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്‍ഡി മുറെ രംഗത്തെത്തിയത്. ആന്‍ഡി മുറെയും ഇതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ജാനിക്ക് സിന്നര്‍, കാര്‍ലോസ് അല്‍കാരസ് എന്നിവര്‍ക്ക് മുന്‍നിരയില്‍ സ്ഥാനമുണ്ട്. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാന്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്ക് മുന്‍നിരയില്‍ സ്ഥാനമുണ്ട്. 11 താരങ്ങളാണ് മുന്‍നിരയിലുള്ളത്.

ആറ് വനിതാ താരങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്ററില്‍ ക്രിസ് ഇവര്‍ട്ട്, മാര്‍ട്ടീന നവരറ്റിലോവ എന്നിവരാണ് മുന്‍നിരയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍. സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവര്‍ക്ക് പിറകിലാണ് സ്ഥാനം. തന്റെ അഭാവത്തെക്കുറിച്ച് ആന്‍ഡി മുറെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ മുറെയെ തഴഞ്ഞതിനെതിരേ അദ്ദേഹത്തിന്റെ സഹോദരനും അങ്കിളും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

വനിതാ സൂപ്പര്‍ താരങ്ങളെ പിന്നിലേക്കാക്കുകയും അപമാനിക്കുകയും ചെയ്തതിനെ ദുരന്തമെന്നാണ് മുറെ വിശേഷിപ്പിച്ചത്. ഒമ്പത് തവണ ഗ്രാന്റ്സ്ലാം കിരീടം നേടിയ മുറെ രണ്ട് തവണ വിംബിള്‍ഡണ്‍ കിരീടവും നേടിയിട്ടുണ്ട്. എന്നിട്ടും വിംബിള്‍ഡണ്‍ ഇതിഹാസങ്ങളുടെ പട്ടികയില്‍ മുറെക്ക് സ്ഥാനമില്ല. ഫെഡറര്‍ക്കും ജോക്കോവിച്ചിനും നദാലിനും ഒപ്പം സ്ഥാനം ലഭിച്ചിരുന്ന താരമാണ് മുറെ. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് മുറെക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോവുകയായിരുന്നു.

serena williams

തുടര്‍ പരിക്കുകളെത്തുടര്‍ന്ന് നിരവധി മത്സരങ്ങള്‍ മുറെക്ക് നഷ്ടമായി. ഇപ്പോള്‍ സൂപ്പര്‍ താര പദവി അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ടെന്ന് പറയാം. ഒരു കാലത്ത് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയിരുന്ന മുറെക്ക് ഇപ്പോള്‍ പഴയ മികവില്ല. വിംബിള്‍ഡണിന് മുന്നോടിയായി മുറെ കളിച്ച അവസാന സന്നാഹ മത്സരത്തിലും തോറ്റിരുന്നു. ലോക ആറാം നമ്പര്‍ താരം ഹോള്‍ഗര്‍ റൂണിയോട് 6-4, 6-4 എന്ന സ്‌കോറിനാണ് മുറെ തോറ്റത്.

ഇത്തവണ വലിയ കിരീട പ്രതീക്ഷ മുറെ നല്‍കുന്നില്ല. 2016ന് ശേഷം ഒരു ഗ്രാന്റ്സ്ലാം പോലും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അഞ്ച് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ മുറെ ഓരോ തവണ വീതം ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും രണ്ട് തവണ വിംബിള്‍ഡണും നേടുകയായിരുന്നു.

ഇത്തവണ സീഡ് പ്രഖ്യാപിച്ചപ്പോള്‍ നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യനായ നൊവാക് ജോക്കോവിച്ചിനെ മറികടന്ന് കാര്‍ലോസ് അല്‍ക്കാരസ് ഒന്നാം സീഡായി. ജൂണ്‍ 11ന് അവസാനിച്ച ഫ്രഞ്ച് ഓപ്പണിന് ശേഷം ഒരു മത്സരം പോലും അദ്ദേഹം കളിച്ചിരുന്നില്ല. ഈ ഇടവേളയിലാണ് ജോക്കോവിച്ചിനെ മറികടന്ന് അല്‍ക്കാരസ് തലപ്പത്തേക്കെത്തിയത്. 23 ഗ്രാന്റ്സ്ലാം കിരീടവുമായി റെക്കോഡ് നേട്ടത്തിലുള്ള ജോക്കോവിച്ച് വിംബിള്‍ഡണിലും വലിയ പ്രതീക്ഷയിലാണ്.

Story first published: Thursday, June 29, 2023, 18:23 [IST]
Other articles published on Jun 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+