Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Wimbledon 2023: പ്രായം 43, എന്നിട്ടും കളിക്കുന്നു! ഇന്ത്യക്കാരെയോര്‍ത്ത് നിരാശയെന്ന് ബൊപ്പണ്ണ

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റ് ആവേശകരമായി പുരോഗമിക്കുകയാണ്. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരായ താരങ്ങള്‍ മാറ്റുരക്കവെ ഇന്ത്യയില്‍ നിന്ന് 43ാം വയസിലും രോഹന്‍ ബൊപ്പണ്ണ മാത്രമാണുള്ളത്. ജനസംഖ്യയില്‍ മുന്നിലായിട്ടും ഇന്ത്യക്ക് ടെന്നിസില്‍ നിന്ന് കൂടുതല്‍ പ്രതിഭകളെ സൃഷ്ടിക്കാനാവുന്നില്ല. രണ്ടോ മൂന്ന് പേരുകള്‍ക്കപ്പുറത്തേക്ക് ഇന്ത്യയുടെ ഗ്രാന്റ്സ്ലാം പോരാട്ടങ്ങളില്‍ മികവുകാട്ടിയ താരങ്ങളുടെ പട്ടിക നീളുന്നില്ലെന്നതാണ് വസ്തുത.

ഇത്തവണ പുരുഷ ഡബിള്‍സിലാണ് രോഹന്‍ ബൊപ്പണ്ണ മത്സരിക്കുന്നത്. ഓസ്‌ട്രേലിയക്കാരനായ മാത്യു ഇഡ്ബനൊപ്പം റാങ്കറ്റേന്തുന്ന ബൊപ്പണ്ണ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ആറാം സീഡായ ബൊപ്പണ്ണ സഖ്യം അര്‍ജന്റീന സഖ്യത്തെ 6-2, 6-7, 7-6 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടില്‍ കടന്നത്. രണ്ട് മണിക്കൂറും 12 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ബൊപ്പണ്ണ സഖ്യത്തിന്റെ ജയം.

ഇപ്പോഴിതാ 43ാം വയസിലും താന്‍ റാക്കറ്റേന്തിയിട്ടും ഇന്ത്യയില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ ടൂര്‍ണമെന്റിനില്ലാത്തതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് ബൊപ്പണ്ണ. 'ടൂര്‍ണമെന്റില്‍ നിന്നെ മിസ് ചെയ്യുന്നുണ്ടെന്ന് ഞാന്‍ സാനിയ മിര്‍സയോട് പറഞ്ഞിരുന്നു. ഇത് 13ാം തവണയാണ് ഞാന്‍ വിംബിള്‍ഡണ്‍ കളിക്കുന്നത്. നമ്മളോടൊപ്പം രാജ്യത്തില്‍ നിന്നുള്ള മറ്റാരുമില്ലെന്നത് നിരാശയുണ്ടാക്കുന്ന കാര്യമാണ്. ടെന്നിസ് വലിയൊരു കായിക ഇനമാണ്.

ക്രിക്കറ്റിനെപ്പോലെ വലിയ ആരാധക ശ്രദ്ധ നേടുന്ന ഇനമാണ് ടെന്നിസും. ഒളിംപിക്‌സിലും ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് മികവുകാട്ടാനാവുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. 43 വയസുകാരനായ ഞാനൊഴികെ വിംബിള്‍ഡണില്‍ മറ്റൊരു താരവുമില്ലെന്നത് വലിയ നിരാശ തോന്നിപ്പിക്കുന്നു. 20 വര്‍ഷത്തോളമായി ഞാന്‍ സജീവമായി കളിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ടെന്നിസ് വളരുന്നില്ല.

rohan bopanna

ഫെഡറേഷന്‍ ഇതിന് മാറ്റം വരുത്താന്‍ ആവശ്യത്തിന് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഒരു ടൂര്‍ണമെന്റിനായി മാത്രമല്ല നീണ്ട കരിയര്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് താരങ്ങളെ വളര്‍ത്തണം. അണ്ടര്‍ 12, അണ്ടര്‍ 14 ലെവലില്‍ നിന്ന് താരങ്ങളെ വളര്‍ത്തണം'- ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ ബൊപ്പണ്ണ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ടെന്നിസിലേക്ക് കൂടുതല്‍ താരങ്ങള്‍ വളര്‍ന്നുവരുന്നില്ലെന്നതാണ് സത്യം.

ടെന്നിസ് കളിക്കുന്ന താരങ്ങള്‍ നിരവധിയാണെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനും ഗ്രാന്റ്സ്ലാം കളിക്കുന്ന നിലവാരത്തിലേക്ക് ഉയരാനും ഇന്ത്യയുടെ യുവതാരങ്ങള്‍ക്കാവുന്നില്ല. ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഇന്ത്യന്‍ താരമാണ് ബൊപ്പണ്ണ. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മൂന്ന് തവണ രണ്ടാം ക്വാളിഫയറില്‍ കടന്നിട്ടുള്ള അദ്ദേഹം വിംബിള്‍ഡണിലും യുഎസ്ഓപ്പണിലും രണ്ട് തവണ രണ്ടാം ക്വാളിഫയറില്‍ പ്രവേശിച്ചു. ഒരു തവണ ഫ്രഞ്ച് ഓപ്പണിന്റെ ഒന്നാം ക്വാളിഫയറിലുമെത്തി.

ഡബിള്‍സിലാണ് ബൊപ്പണ്ണ കൂടുതല്‍ തിളങ്ങിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 2008, 2011, 2012, 2014, 2016, 2018 സീസണുകളില്‍ മൂന്നാം റൗണ്ടില്‍ കടക്കാന്‍ ബൊപ്പണ്ണക്കായിരുന്നു. ഫ്രഞ്ച് ഓപ്പണിന്റെ 2022 സീസണില്‍ സെമി കളിച്ച അദ്ദേഹം വിംബിള്‍ഡണിന്റെ 2013, 2015 സീസണിലും സെമിയില്‍ കളിച്ചു. 2010ലെ യുഎസ് ഓപ്പണിന്റെ ഫൈനലിലും കളിച്ചു. ഗ്രാന്റ്സ്ലാം കിരീടം നേടാനായില്ലെങ്കിലും ഇന്ത്യയുടെ മറ്റ് താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച റെക്കോഡ് നേടാന്‍ സാധിച്ച താരമാണ് ബൊപ്പണ്ണ.

അതേ സമയം വിംബിള്‍ഡണില്‍ നിന്ന് ആന്‍ഡി മുറെ പുറത്തായി. ശക്തമായ പോരാട്ടത്തിനൊടുവില്‍ അഞ്ചാം റാങ്കുകാരനായ സ്റ്റിഫാനോസ് ടിസ്റ്റിസ്പാസിനോടാണ് മുറെ തോറ്റത്. രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് ടിസ്റ്റിസ്പാസിന്റെ ജയം. 4 മണിക്കൂറും 43 മിനുട്ടും മത്സരം നീണ്ടുനിന്നു. എട്ടാം വിംബിള്‍ഡണ്‍ ലക്ഷ്യമിടുന്ന സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് മുന്നേറ്റം തുടരുകയാണ്. മൂന്നാം റൗണ്ടില്‍ സ്റ്റാന്‍ വാവ്‌റിങ്കയെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത ജോക്കോവിച്ച് ഇത്തവണയും കിരീട പ്രതീക്ഷ സജീവമാക്കുകയാണ്.

Story first published: Saturday, July 8, 2023, 20:08 [IST]
Other articles published on Jul 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+