ലണ്ടന്‍: വീറും വാശിയും നിറഞ്ഞ അഞ്ചുസെറ്റ് പോരാട്ടത്തിനൊടുവില്‍ നൊവോക് ജോക്കോവിച്ച് വീണു. വിംബിള്‍ഡണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സിലെ ജോക്കോവിച്ചിന്റെ കിരീട കുതിപ്പിന് തടയിട്ട് കാര്‍ലോസ് അല്‍കാരസ് ഇത്തവണ ചാമ്പ്യനായിരിക്കുകയാണ്. നാല് മണിക്കൂറും 46 മിനുട്ടും നീണ്ടുനിന്ന തകര്‍പ്പന്‍ പോരാട്ടത്തിനൊടുവിലാണ് നിലവിലെ ഒന്നാം നമ്പര്‍ താരമായ അല്‍കാരസ് ജോക്കോവിച്ചിനെ മുട്ടുകുത്തിച്ചത്. സ്‌കോര്‍ 7-6, 6-1, 3-6, 6-4.
20കാരനായ അല്‍ക്കാരസ് തുടക്കം മുതല്‍ ശക്തമായ വെല്ലുവിളിയാണ് ജോക്കോവിച്ചിനുയര്‍ത്തിയത്. നേര്‍ക്കുനേര്‍ കണക്കിലെ ആധിപത്യം ജോക്കോവിച്ചിനെ തുണച്ചില്ല. ഇതിഹാസ താരത്തിന്റെ അനുഭവസമ്പത്തിന് മുകളിലായിരുന്നു അല്‍കാരസ് എന്ന യുവതാരത്തിന്റെ പോരാട്ട വീര്യം. അടുത്ത ഇതിഹാസ താരം താനായിരിക്കുമെന്ന് അടിവരയിടുന്ന പ്രകടനമാണ് സ്പാനിഷ് താരം കാഴ്ചവെച്ചത്. 2022ലെ യുഎസ് ഓപ്പണ്‍ നേടി എല്ലാവരുടെയും ശ്രദ്ധ നേടിയ അല്‍കാരസ് ഇപ്പോള്‍ വിംബിള്‍ഡണിലും കിരീടം നേടിയെടുത്തിരിക്കുകയാണ്.

വലിയ സ്വപ്നങ്ങളോടെയിറങ്ങിയ ജോക്കോവിച്ചിനെ കണ്ണീരോടെ മടക്കാന്‍ അല്‍കാരസിനായി. തുടര്‍ച്ചയായ അഞ്ചാം വിംബിള്‍ഡണ്‍ കിരീടമെന്ന നേട്ടത്തിലേക്കെത്താന്‍ ജോക്കോവിച്ചിന് സാധിക്കാതെ പോയി. ഇത്തവണ കിരീടം നേടിയിരുന്നെങ്കില്‍ റോജര്‍ ഫെഡററുടെ എട്ട് വിംബിള്‍ഡണ്‍ കിരീടമെന്ന റെക്കോഡിനൊപ്പമെത്താന്‍ ജോക്കോവിച്ചിന് സാധിക്കുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിച്ചില്ല. 24 ഗ്രാന്റ് സ്ലാം കിരീടത്തോടെ ലോക റെക്കോഡിലേക്കെത്താനുള്ള സുവര്‍ണ്ണാവസരവും ജോക്കോവിച്ച് നഷ്ടപ്പെടുത്തുകയായിരുന്നു.
24 ഗ്രാന്റ്സ്ലാം കിരീടം നേടിയ മുന്‍ ഓസ്‌ട്രേലിയന്‍ വനിതാ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ ചരിത്ര റെക്കോഡിനൊപ്പമെത്താനുള്ള അവസരമാണ് ജോക്കോവിച്ച് കൈവിട്ടുകളഞ്ഞത്. 2022ലെ മാഡ്രിഡ് ഓപ്പണില്‍ ജോക്കോവിച്ചിനെ അട്ടിമറിച്ച അല്‍കാരസ് ഇതേ മികവാണ് ഇത്തവണത്തെ വിംബിള്‍ഡണ്‍ ഫൈനലില്‍ കാട്ടിയത്. 2023ലെ ഫ്രഞ്ച് ഓപ്പണ്‍ സെമിയിലെ തോല്‍വിക്ക് ജോക്കോവിച്ചിനോട് പകരം വീട്ടാനും അല്‍കാരസിന് സാധിച്ചു.
അതേ സമയം വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ക്കേത്ത വൊന്ദ്രോഷോവയാണ് സ്വന്തമാക്കിയത്. ടുണീഷ്യയുടെ ഒണ്‍സ് ജാബറിനെ തോല്‍പ്പിച്ചാണ് മാര്‍ക്കേത്ത കന്നി ഗ്രാന്റ് സ്ലാം കിരീടം നേടിയത്. അവസാന സീസണിലും ഒണ്‍സ് ജാബേര്‍ ഫൈനല്‍ കളിച്ചെങ്കിലും തുടര്‍ച്ചയായ രണ്ടാം തവണയും തോല്‍ക്കുകയായിരുന്നു. ഒരു മണിക്കൂറും 22 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ 6-4, 6-4 എന്ന സ്‌കോറിനാണ് മാര്‍ക്കേത്തയുടെ ജയം.
സീഡില്ലാതെയെത്തി വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുകയും കിരീടം നേടുകയും ചെയ്യുന്ന ആദ്യത്തെ താരമാണ് മാര്‍ക്കേത്ത. 24കാരിയായ മാര്‍ക്കേത്ത 2019ല്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനല്‍ കളിച്ചിരുന്നു.