Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Wimbledon 2023: ചരിതനേട്ടത്തിനരികെ 16 കാരി, പക്ഷെ മറേയെ കണ്ടാല്‍ ഭയം! കാരണമറിയാം

വിംബിഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്‍റെ വനിതാ സിംഗിള്‍സില്‍ ചരിത്രനേട്ടത്തിനു തൊട്ടരികിലെത്തിയിരിക്കുകയാണ് റഷ്യയുടെ 16കാരിയായ അദ്ഭുത താരം മിറ ആന്‍ഡ്രീവ. ചരിത്രം ഒരു ജയം മാത്രം അകലെ നില്‍ക്കുമ്പോല്‍ ബ്രിട്ടന്റെ മുന്‍ ലോക ഒന്നാം നമ്പറും സൂപ്പര്‍ താരവുമായ ആന്‍ഡി മറേയുടെ കണ്ണില്‍പ്പെടാതെ ഒഴിഞ്ഞുമാറി നടക്കുകയാണ് ഈ കൗമാരക്കാരി. ഇതിനൊരു രസകരമായ കാരണവും കൂടിയുണ്ട്.

രണ്ടാം റൗണ്ടില്‍ 10ാം സീഡായ ചെക്ക് റിപബ്ലിക്കിന്റെ ബാര്‍ബൊറ ക്രെസിക്കോവയെ വീഴ്ത്തിയാണ് ആന്‍ഡ്രീവ മൂന്നാം റൗണ്ടില്‍ കടന്നിരിക്കുന്നത്. ഇതോടെ മൂന്നാം റൗണ്ടില്‍ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ക്വാളിഫയര്‍ താരമായും ആന്‍ഡ്രീവ മാറിയിരിക്കുകയാണ്. ക്രെസിക്കോവയ്‌ക്കെതിരേ ആദ്യ സെറ്റ് 6-3ന് റഷ്യന്‍ കൗമാര താരം വരുതിയിലാക്കിയിരുന്നു.

MIRRA ANDREEVA

രണ്ടാം സെറ്റില്‍ ആന്‍ഡ്രീവ 4-0ന് ലീഡ് ചെയ്യവെ എതിരാളി ഇടംകാലിനേറ്റ പരിക്കു കാരണം മല്‍സരത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതോടെ ആന്‍ഡ്രീവ അടുത്ത റൗണ്ടിലേക്കു മുന്നേറുകയും ചെയ്തു. പുല്‍കോര്‍ട്ടില്‍ താരത്തിന്റെ തുടര്‍ച്ചയായ അഞ്ചാം ജയം കൂടിയായിരുന്നു ഇത്. ഈ വര്‍ഷമാദ്യം മാഡ്രിഡില്‍ നടന്ന ടൂര്‍ണമെന്റില്‍ നാലാം റൗണ്ടിലെത്തിലെത്തിയതോടൊണ് ആന്‍ഡ്രീവ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.

അതേസമയം, വിംബിള്‍ഡണില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ തന്റെ ഹീറോസില്‍ ഒരാളായ ആന്‍ഡി മറേയെ നേരില്‍ കണ്ടതോടെ ആന്‍ഡ്രീവ 'ഫ്‌ളാറ്റായിരിക്കുകയാണ്'. നേരിട്ടു കാണുമ്പോള്‍ മറേ കൂടുതല്‍ സുന്ദരനാണെന്നും 16 കാരി പറയുന്നു. ഇതുകേട്ട മറേയുടെ തമാശരൂപേണയുള്ള പ്രതികരണം ആന്‍ഡ്രീവ ഒന്ന് കാഴ്ചശക്തി പരിശോധിക്കണമെന്നായിരുന്നു. ഇപ്പോള്‍ തനിക്കു മറേയോടു നേരില്‍ സംസാരിക്കാന്‍ പോലും പേടിയാണെന്നാണ് താരം തമാശയായി പറയുന്നത്.

ഇവിടെ വച്ച് ഞാന്‍ ആന്‍ഡി മറേയെ നേരില്‍ കണ്ടിരുന്നു. പക്ഷെ അദ്ദേഹത്തോടു സംസാരിക്കന്‍ എനിക്കു വലിയ നാണമായിരുന്നു. നേരില്‍ സംസാരിക്കാനുള്ള ലജ്ജ കാരണം എത്രയും വേഗത്തില്‍ മറേയുടെ കണ്ണില്‍പ്പെടാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ആന്‍ഡ്രീവ വെളിപ്പെടുത്തി.

ANDREEVA

വിംബിള്‍ഡണിന്റെ ഓപ്പണ്‍ എറയില്‍ (1968 മുതല്‍) ഇത്രയും ചെറിയ പ്രായത്തില്‍ നേരത്തേ രണ്ടു പേര്‍ മാത്രമേ വനിതാ സിംഗിള്‍സില്‍ മൂന്നാം റൗണ്ട് വരെയെത്തിയിട്ടുള്ളൂ. ആദ്യത്തെയാള്‍ മുന്‍ ലോക ഒന്നാം നമ്പറും ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരവുമായിരുന്ന കിം ക്ലൈസ്റ്റേഴ്‌സാണ്. 1999ലായിരുന്നു ഇത്.

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയുടെ കോക്കോ ഗൗഫും 16ാം വയസ്സില്‍ മൂന്നാം റൗണ്ട് വരെയെത്തി ക്ലൈസ്റ്റേഴ്‌സിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. ഇപ്പോള്‍ പുതിയ ലോക ലോക റെക്കോര്‍ഡിന് തൊട്ടരികില്‍ നില്‍ക്കുകയാണ് ആന്‍ഡ്രീവ. അടുത്ത റൗണ്ടില്‍ ജയിക്കാനായാല്‍ നാലാം റൗണ്ടിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ആന്‍ഡ്രീവ മാറും.

Story first published: Thursday, July 6, 2023, 22:43 [IST]
Other articles published on Jul 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+