Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Wimbledon 2021: ടെന്നീസ് കോര്‍ട്ടിലെ റാണിയായ് ബാര്‍ട്ടി, വനിതാ സിംഗിള്‍സ് കിരീടം

1

ലണ്ടന്‍: ലോക ഒന്നാംനമ്പറും ഓസ്‌ട്രേലിയന്‍ താരവുമായ ആഷ്‌ലി ബാര്‍ട്ടി വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സില്‍ കിരീടം ചൂടി. എട്ടാം സീഡായ ചെക്ക് റിപബ്ലിക്ക് താരം കരോലിന പ്ലിസ്‌ക്കോവെയെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് ആവേശകരമായ ഫൈനലില്‍ ബാര്‍ട്ടി മറികടന്നത്. സ്കോര്‍: 6-3, 7-6, 6-3. ഒന്നാം സെറ്റ് ബാര്‍ട്ടി അനായാസം കൈക്കലാക്കിയപ്പോള്‍ ബാര്‍ട്ടിയില്‍ നിന്നും ഒരു ചെറുത്തുനില്‍പ്പും ഇനിയുണ്ടാവില്ലെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടാം സെറ്റില്‍ പ്ലിസ്‌കോവ ഉജ്ജ്വലമായി തിരിച്ചുവന്നു. ടൈബ്രേക്കറിലേക്കു നീണ്ട പോരാട്ടത്തില്‍ 7-6ന്റെ ജയവുമായി പ്ലിസ്‌കോവ പ്രതീക്ഷ കാത്തു.

ഇതാടെ അവസാന സെറ്റ് നിര്‍ണായകമായി മാറി. രണ്ടാം സെറ്റിനു സമാനമായി ഫൈനല്‍ സെറ്റും തീപാറുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ടോപ്പ് ഗിയറിലേക്കു കയറിയ ബാര്‍ട്ടി ആദ്യ സെറ്റിന്റെ തനിയാവര്‍ത്തനമാണ് കാഴ്ചവച്ചത്. 6-3ന്റെ വിജയവുമായി ഓസീസ് താരം സെറ്റും ഗ്രാന്റ്സ്ലാമും തന്റെ പേരിലാക്കുകയായിരുന്നു. ബാര്‍ട്ടിയുടെ രണ്ടാമത്തെ ഗ്രാന്റ്സ്ലാം കിരീടവിജയം കൂടിയാണിത്. 2019ലെ ഫ്രഞ്ച് ഓപ്പണിലും ഓസീസ് താരം ജേതാവായിരുന്നു. എന്നാല്‍ പ്ലിസ്‌കോവയും കന്നി ഗ്രാന്റ്സ്ലാം തേടിയായിരുന്നു റാക്കറ്റേന്തിയത്.

2

മുന്‍ ചാംപ്യനായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിനെ സെമിയില്‍ വീഴ്ത്തിയാണ് ബാര്‍ട്ടി ഫൈനലിനെത്തിയത്. എന്നാല്‍ മറ്റൊരു സെമിയില്‍ രണ്ടാം സീഡായ അരൈന സബലെന്‍കയെ പ്ലിസ്‌കോവ തോല്‍പ്പിക്കുകയായിരുന്നു.

2012നു ശേഷം ആദ്യമായാണ് വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനല്‍ മൂന്നു സെറ്റുകളിലേക്കു നീണ്ടത്. ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു നേരത്തേ വിജയിയെ കണ്ടെത്താന്‍ മൂന്നു സെറ്റുകള്‍ വേണ്ടി വന്നത്. അന്നു അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്ല്യംസായിരുന്നു ജയിച്ചു കയറിയത്. ഫൈനലില്‍ അഗ്നിയേസ്‌ക റഡ്വാന്‍സ്‌കയെ സെറീന മറികടക്കുകയായിരുന്നു.

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചൂടുന്ന മൂന്നാമത്തെ മാത്രം ഓസ്‌ട്രേലിയന്‍ താരമാണ് ബാര്‍ട്ടി. മാത്രമല്ല 1980നു ശേഷം ആദ്യമായിട്ടാണ് ഒരു ഓസീസ് വനിതാ താരം ഈ നേട്ടം കൈവരിച്ചത്. മാര്‍ഗരറ്റ് സ്മിത്ത് കോര്‍ട്ട് (1963, 65, 70), ഇവോണ്‍ ഗുലാഗോങ് കോളി (1971, 80) എന്നിവരാണ് നേരത്തേ വനിതാ സിംഗിള്‍സില്‍ ചാംപ്യന്മാരായവര്‍.

Story first published: Saturday, July 10, 2021, 21:25 [IST]
Other articles published on Jul 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+