Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൊരുതി നിന്നു രണ്ടര മണിക്കൂര്‍... ഫെഡറര്‍ കിടുങ്ങി, അടുത്തറിയാം ഇന്ത്യന്‍ താരോദയം നാഗലിനെ

ദില്ലി: ഇന്ത്യന്‍ ടെന്നീസിലെ പുതിയ താരോദമായിരിക്കുകയാണ് യുവതാരം സുമിത് നാഗല്‍. ടെന്നീസീന്റെ ഏറ്റവും വലിയ വേദിയായ യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാമില്‍ കന്നിയങ്കത്തില്‍ തന്നെ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് നാഗല്‍. മുന്‍ ലോക ഒന്നാം നമ്പറും ആധുനിക ടെന്നീസിലെ ഇതിഹാസവുമായ റോജര്‍ ഫെഡററെ വിറപ്പിച്ചാണ് നാഗലിന്റെ മടക്കം. ഫെഡററെ ഞെട്ടിച്ച് ആദ്യ സെറ്റ് കൈക്കലാക്കിയെങ്കിലും പിന്നീടുള്ള സെറ്റുകളില്‍ ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ തരത്തിനായില്ല. എങ്കിലും ഫെഡററുടെ പ്രശംസയ്ക്കു പാത്രമായിരിക്കുകയാണ് നാഗല്‍.

ഹരിയാനയിലെ ജാജര്‍ ജില്ലയില്‍ നിന്നുള്ള താരമാണ് നാഗല്‍. ഗ്രാന്റ്സ്ലാമില്‍ താരത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു യുഎസ് ഓപ്പണിലേത്. ഇന്ത്യയുടെ അടുത്ത ടെന്നീസ് സെന്‍സേഷനെ അടുത്തറിയാം.

190ാം റാങ്കില്‍

190ാം റാങ്കില്‍

എടിപിയുടെ പുതിയ റാങ്കിങില്‍ 190ാം സ്ഥാനത്താണ് 22 കാരനായ നാഗല്‍. ഇത്തവണ യോഗ്യതാ റൗണ്ട് മല്‍സരം കളിച്ചെത്തിയാണ് താരം യുഎസ് ഓപ്പണിലേക്കു യോഗ്യ നേടിയത്. അരങ്ങേറ്റം ഫെഡറര്‍ക്കെതിരേ ആയിരുന്നെങ്കിലും നാഗല്‍ പതറിയില്ല. ആദ്യ സെറ്റില്‍ കണ്ണഞ്ചിപ്പിക്കുന്ന റിട്ടേണുകളിലൂടെ താരം ഫെഡററെ വിറപ്പിച്ചു. രണ്ടര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നാഗല്‍ ഫെഡറര്‍ക്കു മുന്നില്‍ മുട്ടുമടക്കിയത്.

വലിയ അനുഭവം

വലിയ അനുഭവം

ജയിക്കുന്നതോ തോല്‍ക്കുന്നതോയല്ല തന്നെ സംബന്ധിച്ച് പ്രധാനമെന്നും 20 ഗ്രാന്റ്സ്ലാമുകള്‍ നേടിയ ഒരു താരത്തിനെതിരേ കളിക്കാന്‍ ലഭിച്ച അനുഭവമാണ് ഏറ്റവും വലുതെന്നുമായിരുന്നു ഫെഡറര്‍ക്കെതിരായ മല്‍സരത്തിനു മുമ്പ് നാഗല്‍ പ്രതികരിച്ചത്.
കമന്റേറ്റര്‍മാര്‍ തന്നെക്കുറിച്ച് കളിക്കിടെ എന്താണ് പറയുകയെന്നു ശ്രദ്ധിക്കാന്‍ പോവുന്നില്ല. കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടെന്നീസ് താരത്തിനെതിരേ കളിക്കുകയെന്നതാണ് ഏറ്റവും വലുതെന്നും നാഗല്‍ പറഞ്ഞിരുന്നു.

ഭൂപതിയുടെ കണ്ടെത്തല്‍

ഭൂപതിയുടെ കണ്ടെത്തല്‍

ഇന്ത്യയുടെ മുന്‍ ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതിയുടെ കണ്ടെത്തല്‍ കൂടിയാണ് നാഗല്‍. 2007ലാണ് നാഗലിന്റെ പ്രതിഭയെ ഭൂപതി തിരിച്ചറിയുന്നത്. 2018ഓടെ ഇന്ത്യയില്‍ നിന്നും ആദ്യ ഗ്രാന്റ്സ്ലാം ചാംപ്യനെ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ അപ്പോളോ മിഷന്‍ 2018 എന്ന പദ്ധതിയിലേക്കു നാഗലിനെ അദ്ദേഹം ഉള്‍പ്പെടുത്തുകയായിരുന്നു. ആ സമയത്തു നാഗലിനു 10 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വിംബിള്‍ഡണ്‍ കിരീടം

വിംബിള്‍ഡണ്‍ കിരീടം

2015ലെ വിംബിണ്‍ഡണ്‍ ബോയ്‌സ് ഡബിള്‍സ് കിരീടം നേടിയതാണ് നാഗലിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. വിയറ്റ്‌നാമിന്റെ നാം വൊഹാങ് ലിക്കൊപ്പം മല്‍സരിച്ചാണ് താരം ഈ നേട്ടത്തിന് അവകാശിയായത്. ജൂനിയര്‍ ഗ്രാന്റ്സ്ലാം സ്വന്തമാക്കിയ ഇന്ത്യയുടെ ആറാമത്തെ താരമായും നാഗല്‍ മാറിയിരുന്നു.
ഇതിനിടെ പരിക്ക് താരത്തിന്റെ കുതിപ്പിന് വേഗം കുറച്ചു. 2017ല്‍ തോളിനു നാഗല്‍ ശസ്ത്രക്രിയക്കു വിധേയനായിരുന്നു.

കന്നി ചാലഞ്ചര്‍ ട്രോഫി

കന്നി ചാലഞ്ചര്‍ ട്രോഫി

2017ലെ ബെംഗളൂരു ഓപ്പണില്‍ നാഗലായിരുന്നു ജേതാവായത്. താരത്തിന്റെ ആദ്യത്തെ എടിപി ചാലഞ്ചല്‍ കിരീടവിജയം കൂടിയായിരുന്നു ഇത്. ഈ വിജയത്തിനു ശേഷം നാഗലിന്റെ കരിയര്‍ ഗ്രാഫ് മുകളിലേക്കു തന്നെയായിരുന്നു. ഇപ്പോള്‍ ഇത് യുഎസ് ഓപ്പണിലെത്തി നില്‍ക്കുന്നു.
ഇത്തവണത്തെ ടൂര്‍ണമെന്റിനു മുമ്പ് മൂന്നു തവണ ഗ്രാന്റ്സ്ലാം കടമ്പ കടക്കാന്‍ നാഗല്‍ ശ്രമിച്ചിരുന്നെങ്കിലും യോഗ്യതാ റൗണ്ടില്‍ അടിതെറ്റുകയായിരുന്നു.

Story first published: Tuesday, August 27, 2019, 15:38 [IST]
Other articles published on Aug 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+