ഫെഡറര്‍, ജോക്കോവിച്ച്, നദാല്‍; ടെന്നിസിലെ ത്രിമൂര്‍ത്തികളെ കൂടുതല്‍ തവണ വീഴ്ത്തിയതാര്?
ലണ്ടന്‍: ടെന്നിസിലെ സൂപ്പര്‍ താരങ്ങളുടെ പേരുകളോര്‍ത്താല്‍ നൊവാജ് ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നീ പേരുകളാവും കൂടുതല്‍ ആളുകള്‍ക്കും ആദ്യമായി മനസിലേക്ക് വരിക. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി കോര്‍ട്ടില്‍ വിസ്മയം തീര്‍ക്കുന്നവരാണ് മൂവരും. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ദ്യോക്കോവിച്ചായിരുന്നു ചാമ്പ്യന്‍. നിലവിലെ ഒന്നാം നമ്പര്‍ താരവും ജോക്കോവിച്ചാണ്. പരിക്ക് ഫെഡററെയും നദാലിനെയും വേട്ടയാടിത്തുടങ്ങിയിട്ടുണ്ട്. ഫെഡറര്‍ വിരമിക്കല്‍ സൂചന നല്‍കിക്കഴിഞ്ഞു. ടെന്നിസ് ചരിത്രത്തിലെ മറക്കാനാവാത്ത ഈ പേരുകള്‍ ഇനി എത്ര നാള്‍ കോര്‍ട്ടില്‍ റാക്കറ്റേന്തുമെന്ന് കണ്ടു തന്നെ അറിയണം. ടെന്നിസിലെ എക്കാലത്തെയും മികച്ച താരങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന ഈ മൂന്ന് പേരെ കൂടുതല്‍ തവണ പരാജയപ്പെടുത്തിയ താരങ്ങള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ആന്‍ഡി മുറെ
മുന്‍ ഒന്നാം നമ്പര്‍ താരമായ ബ്രിട്ടണിന്റെ ആന്‍ഡി മുറെയാണ് ഈ മൂവരെയും കൂടുതല്‍ തവണ തോല്‍പ്പിച്ച താരം. കരിയറില്‍ 29 തവണയാണ് മൂന്ന് പേരെയും ചേര്‍ന്ന് മുറെ പരാജയപ്പെടുത്തിയത്. മുറെയുടെ മികവിന് മുന്നില്‍ കൂടുതല്‍ തവണ വീണത് ജോക്കോവിച്ചും ഫെഡററുമാണ്. ഇരുവരേയും 11 തവണ വീതം മുറെ തോല്‍പ്പിച്ചിട്ടുണ്ട്. റാഫേല്‍ നദാലിനെ ഏഴ് തവണയും മുറെ തോല്‍പ്പിച്ചു. കരിയറില്‍ 46 കിരീടം നേടിയിട്ടുള്ള മുറെയ്ക്ക് പരിക്കിനെത്തുടര്‍ന്ന് ഇപ്പോള്‍ കോര്‍ട്ടില്‍ സജീവമാകാന്‍ കഴിയുന്നില്ല.

ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോര്‍ട്ടോ
31കാരനായ അര്‍ജന്റീനയുടെ ഡെല്‍ പോര്‍ട്ടോയാണ് മൂവരും കൂടുതല്‍ തവണ തോല്‍പ്പിച്ച രണ്ടാമത്തെ താരം. 17 തവണയാണ് കരിയറില്‍ ഡെല്‍ പോര്‍ട്ടോ മൂവരേയും പരാജയപ്പെടുത്തിയത്. ഫെഡറര്‍ ഏഴ് തവണയും നദാല്‍ ആറ് തവണയും ജോക്കോവിച്ച് നാല് തവണയുമാണ് ഡെല്‍ പോര്‍ട്ടോയ്്ക്ക് മുന്നില്‍ വീണത്. ഒരു ഗ്രാന്റ്സ്ലാം കിരീടം ഉള്‍പ്പെടെ 22 കിരീടം നേടിയിട്ടുള്ള താരമാണ് ഡെല്‍ പോര്‍ട്ടോ.

ജോ വില്‍ഫ്രഡ് ടോങ്ക
34കാരനായ ഫ്രഞ്ച് താരമാണ് മൂവരേയും കൂടുതല്‍ തവണ തോല്‍പ്പിച്ചവരില്‍ മൂന്നാം സ്ഥാനത്ത്. 16 തവണയാണ് ടോങ്ക മൂവരെയും പരാജയപ്പെടുത്തിയത്. ഫെഡററെയും ജോക്കോവിച്ചിനെയും ആറ് തവണ വീതം പരാജയപ്പെടുത്തിയപ്പോള്‍ നദാലിനെ നാല് തവണയും തോല്‍പ്പിച്ചു.
എഫ്എ കപ്പ് ത്രില്ലറില്‍ സതാംപ്ടണിനെ വീഴ്ത്തി ടോട്ടനം; ഫ്രഞ്ച് ലീഗ് മത്സരഫലം

ഡൊമിനിക് തീം, ലിയിടോന്‍ ഹിവിറ്റ്
മുന്‍ ഓസ്‌ട്രേലിയന്‍ താരം ലിയിടോന്‍ ഹിവിറ്റും ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമുമാണ് മൂവരേയും തോല്‍പ്പിച്ചവരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്. ഇരുവരും 14 തവണയാണ് വിജയം നേടിയത്. ഹിവിറ്റ് ഫെഡററെ ഒമ്പത് തവണയും നലാദിനെ നാല് തവണയും ജോക്കോവിച്ചിനെ ഒരു തവണയും തോല്‍പ്പിച്ചപ്പോള്‍ തീം ഫെഡററേയും നദാലിനെയും അഞ്ച് തവണ വീതവും ജോക്കോവിച്ചിനെ നാല് തവണയും പരാജയപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications