Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ്എ കപ്പ് ത്രില്ലറില്‍ സതാംപ്ടണിനെ വീഴ്ത്തി ടോട്ടനം; ഫ്രഞ്ച് ലീഗ് മത്സരഫലം

ലണ്ടന്‍: എഫ്എ കപ്പ് നാലാം റൗണ്ടിലെ രണ്ടാം മത്സരത്തില്‍ സതാംപ്ടണിനെ തോല്‍പ്പിച്ച് ടോട്ടനം ഹോട്‌സ്പര്‍ പ്രീക്വാര്‍ട്ടറിലെത്തി. ആദ്യ മത്സരത്തില്‍ ഇരു ടീമുകളും സമനില പാലിച്ചതിനെ തുടര്‍ന്നാണ് രണ്ടാം മത്സരം നടന്നത്. 3-2 എന്ന സ്‌കോറിനായിരുന്നു ടോട്ടനത്തിന്റെ വിജയം. ജാക്ക് സ്റ്റീഫെന്‍സിന്റെ 12-ാം മിനിറ്റിലെ സെല്‍ഫ് ഗോളിലൂടെ ടോട്ടനമാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍, ഷെയ്ന്‍ ലോങ്(34), ഡാനി ഇങ്‌സ്(72) എന്നിവര്‍ സതാംപ്ടണിന് മേല്‍ക്കൈ നല്‍കി. പിന്നീട് ലൂക്കാസ് മൗറ(78), സണ്‍ ഹെങ് മിന്‍(87) എന്നിവര്‍ നേടിയ ഗോളിലൂടെ ടോട്ടനം ജയിച്ചുകയറുകയായിരുന്നു.

ഫ്രഞ്ച് ലീഗില്‍ നടന്ന മത്സരഫലങ്ങള്‍, ബ്രെസ്റ്റ് 1-1 ബോര്‍ഡിയക്‌സ്, ലിയോണ്‍ 0-0 അമിനെസ്, മോണ്ട്പില്ലിയെര്‍ 1-1 മെറ്റ്‌സ്, നിംസ് 2-0 ഡിയോണ്‍, റീംസ് 1-1 നൈസ്, ടൗളൗസ് 0-1 സ്ട്രാസ്ബര്‍ഗ്, എറ്റിന്നി 0-2 മാഴ്‌സെല്ലി. ലീഗില്‍ 23 കളികളില്‍നിന്നും 58 പോയന്റുമായി പിഎസ്ജി മുന്നില്‍നില്‍ക്കുമ്പോള്‍ 23 കളികളില്‍നിന്നും 46 പോയന്റുമായി മാഴ്‌സെല്ലി രണ്ടാംസ്ഥാനത്താണ്.

tottenham

ജര്‍മന്‍ കപ്പില്‍ ബയേണ്‍ മ്യൂണിക്കും, ബയര്‍ ലെവര്‍കുസനും വിജയം കണ്ടെത്തി. ബയേണ്‍ 4-3ന് ഹോഫെന്‍ ഹെയ്മിനേയാണ് പരാജയപ്പെടുത്തിയത്. ലെവര്‍കുസന്‍ 2-1ന് സ്റ്റുട്ട്ഗര്‍ട്ടിനേയും കീഴ്‌പ്പെടുത്തി. യൂണിയന്‍ ബര്‍ലിന്‍ 1-0ത്തിന് വെറലിനേയും തോല്‍പ്പിച്ചപ്പോള്‍ കാള്‍സ്‌റഷര്‍, സാര്‍ബ്രക്കനെ 5-3 എന്ന നിലയില്‍ പെനാല്‍റ്റിയില്‍ മറികടന്നു. ഇരു ടീമുകളും നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടിലൂടെ വിജയികളെ നിശ്ചയിച്ചത്.

Story first published: Thursday, February 6, 2020, 9:32 [IST]
Other articles published on Feb 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+