Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിംബിള്‍ഡണില്‍ വീനസ് വില്യംസിനെ ഞെട്ടിച്ച് പതിനഞ്ചുകാരി;, ഒസാക്കയും പുറത്ത്

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും അമേരിക്കന്‍ താരം വീനസ് വില്യംസ് പുറത്തായി. സ്വന്തം നാട്ടുകാരിയായ പതിനഞ്ചുകാരി കൊറി ഗൗഫ് ആണ് വീനസിനെ അട്ടിമറിച്ചത്. സ്‌കോര്‍ 6-4, 6-4. വിംബിള്‍ഡണ്‍ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ലോക 313-ാം നമ്പര്‍ കൊറി തകര്‍പ്പന്‍ പ്രകടനമാണ് വീനസിനെതിരെ പുറത്തെടുത്ത്.

വിംബിള്‍ഡണ്‍ ആദ്യ റൗണ്ടില്‍ ലോക രണ്ടാം നമ്പറും ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവുമായ നവോമി ഒസാക്കയും പുറത്തായി. ഉസ്ബെക്കിസ്ഥാന്റെ യുലിയ പുടിന്‍സേവയാണ് ഒസാക്കയെ പുറത്താക്കിയത്. സ്‌കോര്‍ 7-6 6-2. വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന താരമാണ് ഒസാക്ക.

corigauff

പുരുഷവിഭാഗത്തില്‍ ആറാം സീഡ് അലക്സാണ്ടര്‍ സ്വരേവും ഏഴാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇറ്റാലിയന്‍ താരം തോമസ് ഫാബിയാനോയോടാണ് യുവതാരം സിറ്റ്‌സിപാസ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 6-4, 3-6, 6-4, 6-7, 6-3. ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി വെസ്ലി 4-6, 6-3, 6-2, 7-5 എന്ന സ്‌കോറിന് സ്വെരേവിനെയും തകര്‍ത്തുവിട്ടു.

putintseva

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് ജയത്തോടെ അടുത്ത റൗണ്ടിലെത്തി. ജര്‍മനിയുടെ ഫിലിപ് കൊഷ്‌റിബറിനെ 6-3, 7-5, 6-3 എന്ന സ്‌കോറിനാണ് ദ്യോക്കോവിച്ച് തോല്‍പ്പിച്ചത്. അതേസമയം പ്രതീക്ഷകളോടെ കളിക്കിറങ്ങിയ ഇന്ത്യന്‍താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടു. കാനഡയുടെ മിലോസ് റാവോണിച്ചിനോട് 6-7, 4-6, 2-6 എന്ന സ്‌കോറിനാണ് പ്രജ്‌നേഷിന്റെ തോല്‍വി.

Story first published: Tuesday, July 2, 2019, 10:27 [IST]
Other articles published on Jul 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+