Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മയാമി ഓപ്പണ്‍: നിലവിലെ ചാംപ്യനെ ഞെട്ടിച്ച് വീനസ്... ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍

ഫ്‌ളോറിഡ: മുന്‍ ഗ്രാന്റ്സ്ലാം ജേതാവും അമേരിക്കയുടെ വനിതാ വെറ്ററന്‍ താരവുമായ വീനസ് വില്ല്യംസ് മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍ കൂടിയായ ബ്രിട്ടീഷ് യുവതാരം ജൊഹാന കോന്റയെ ഞെട്ടിച്ചാണ് വീനസ് അവസാന എട്ടിലെത്തിയത്. ആവേശകരമായ മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു വീനസിന്റെ ജയം. സ്‌കോര്‍: 5-7, 6-1, 6-2. ഒന്നാം സെറ്റ് ടൈബ്രേക്കറില്‍ കൈവിട്ട ശേഷമാണ് പിന്നീടുള്ള രണ്ടു സെറ്റുകളിലും എതിരാളിയെ നിഷ്പ്രഭമാക്കി അമേരിക്കന്‍ താരം ജയം കൊയ്തത്.

1

മല്‍സരം കടുപ്പമേറിയതായിരുന്നുവെന്ന് വീനസ് പ്രതികരിച്ചു. ഒന്നാം സെറ്റില്‍ കോന്റ തന്നെയാണ് മികച്ചുനിന്നത്. ചില തകര്‍പ്പന്‍ ഷോട്ടുകള്‍ കളിച്ച് അവര്‍ സ്‌കോര്‍ 5-5നു തുല്യമാക്കിയിരുന്നു. തനിക്കു കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ രണ്ടും മൂന്നും സെറ്റുകളിലായിരുന്നു പ്രതീക്ഷയെന്നും താരം കൂട്ടിച്ചേര്‍ത്തു.

2

1997ല്‍ അരങ്ങേറിയ ശേഷം മയാമി ഓപ്പണില്‍ വീനസിന്റെ 64ാം വിജയം കൂടിയാണിത്. 1998, 1999, 2001 വര്‍ഷങ്ങളില്‍ ചാംപ്യന്മാരായ ശേഷം പിന്നീടൊരിക്കലും അമേരിക്കന്‍ താരത്തിന് വെന്നിക്കൊടി പാറിക്കാനായിട്ടില്ല. 17 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഇത്തവണ കിരീടം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് വീനസ്. അമേരിക്കയുടെ തന്നെ മോണിക്ക പ്യുഗും യോഗ്യതാ മല്‍സരം കളിച്ചെത്തിയ ഡാനിയേല്‍ കോളിന്‍സും തമ്മിലുള്ള പ്രീക്വാര്‍ട്ടറിലെ വിജയിയാണ് ക്വാര്‍ട്ടറില്‍ വീനസിന്റെ എതിരാളി.

Story first published: Tuesday, March 27, 2018, 16:11 [IST]
Other articles published on Mar 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+