വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാലാം കിരീടമില്ല... വീനസ് വീണു ക്വാര്‍ട്ടറില്‍, അട്ടിമറിച്ചത് നാട്ടുകാരി തന്നെ

യോഗ്യതാ മല്‍സം കളിച്ചെത്തിയ കോളിന്‍സാണ് അട്ടിമറി ജയം കുറിച്ചത്

ഫ്‌ളോറിഡ: മൂന്നു തവണ ചാംപ്യനായ അമേരിക്കയുടെ വനിതാ വെറ്ററന്‍ താരം വീനസ് വില്ല്യംസിന് മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഞെട്ടിക്കുന്ന തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലിലാണ് വീനസ് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയത്. നാട്ടുകാരിയും യോഗ്യതാ മല്‍സരം കളിച്ചെത്തിയ താരവുമായ ഡാനിയേല്‍ കോളിന്‍സാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് വീനസിനെ അട്ടിമറിച്ചത്. സ്‌കോര്‍: 2-6, 3-6.

ആരാവും സ്മിത്തിന്റെ പിന്‍ഗാമി... ഇവരിലൊരാള്‍? മുഖം മാറുന്ന കംഗാരുപ്പടആരാവും സ്മിത്തിന്റെ പിന്‍ഗാമി... ഇവരിലൊരാള്‍? മുഖം മാറുന്ന കംഗാരുപ്പട

കുട്ടിക്കാലം മുതല്‍ ഇഷ്ടപ്പെട്ട ക്രിക്കറ്റിന് കളങ്കമുണ്ടാക്കി!! പൊറുക്കണം.. മാപ്പു പറഞ്ഞ് വാര്‍ണര്‍ കുട്ടിക്കാലം മുതല്‍ ഇഷ്ടപ്പെട്ട ക്രിക്കറ്റിന് കളങ്കമുണ്ടാക്കി!! പൊറുക്കണം.. മാപ്പു പറഞ്ഞ് വാര്‍ണര്‍

1

ടൂര്‍ണമെന്റിലെ ഇതുവരെയുള്ള മല്‍സരങ്ങളിലെല്ലാം മിന്നുന്ന ഫോമിലായിരുന്ന വീനസിന് ക്വാര്‍ട്ടറില്‍ പക്ഷെ ഇതാവര്‍ത്തിക്കാനായില്ല. ഒന്നര മണിക്കൂര്‍ കൊണ്ടാണ് മല്‍സരം അവസാനിച്ചത്. മല്‍സരഫലത്തില്‍ അതിയായ സന്തോഷമുണ്ടെന്നു കോളിന്‍സ് പ്രതികരിച്ചു. താന്‍ ഏറെ ബഹുമാനിക്കുന്ന താരമാണ് വീനസെന്നും ഇനി സെമിയിലും ഫോം തുടരാനാവുമെന്നാണ് പ്രതീക്ഷയെന്നും കോളിന്‍സ് കൂട്ടിച്ചേര്‍ത്തു.

2

അതേസമയം, പുരുഷ സിംഗിള്‍സില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ സെമി ഫൈനലിലേക്കു മുന്നേറി. മാരത്തോണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കനേഡിയന്‍ താരം മിലോസ് റവോനിക്കിനെയാണ് ഡെല്‍പോട്രോ മുട്ടുകുത്തിച്ചത്. സ്‌കോര്‍: 5-7, 7-6, 7-6. ഈ മാസമാദ്യം റോജര്‍ ഫെഡററെ ഞെട്ടിച്ച് ഇന്ത്യന്‍വെല്‍സില്‍ ജേതാവായ ഡെല്‍പോട്രോ തുടര്‍ച്ചയായി രണ്ടാം ടൂര്‍ണമെന്റിലും കിരീടം നേടാമെന്ന ആത്മവിശ്വാസത്തിലാണ്.

Story first published: Thursday, March 29, 2018, 13:41 [IST]
Other articles published on Mar 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X