വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ഓപ്പണ്‍: റോജര്‍ ഫെഡറര്‍ പ്രീക്വാര്‍ട്ടറില്‍.... കെര്‍ബറിനും സെറേവിനും മടക്കടിക്കറ്റ്

By Lekhaka

ന്യൂയോര്‍ക്ക് സിറ്റി: അഞ്ച് തവണ ചാംപ്യനായ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വിജയത്തോടെ യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

പുരുഷ വിഭാഗം സിംഗിള്‍സില്‍ ഓസ്‌ട്രേലിയയുടെ നിക് ക്രിഗിയോസിനെയാണ് രണ്ടാം സീഡ് കൂടിയായ ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍; 6-4, 6-1, 7-5. പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനാണ് ഫെഡററിന്റെ എതിരാളി.

rogerfederer

പുരുഷന്‍മാരുടെ മറ്റു മല്‍സരങ്ങളില്‍ നൊവാക് ജോകോവിച്ച് 6-2, 6-3, 6-3ന് റിച്ചാര്‍ഡ് ഗാസ്‌ക്വസ്റ്റിനെയും മാരിന്‍ സിലിച്ച് 4-6, 3-6, 6-3, 6-4, 7-5ന് അലെക്‌സ് ഡി മിനോറിനെയും ജോണ്‍ മില്‍മാന്‍ 6-4, 4-6, 6-1, 6-3ന് മിക്കായില്‍ കുകുഷ്‌കിനെയും കെയ് നിഷിങ്കോരി 6-4, 6-4, 5-7, 6-1ന് ഡിയേഗോ സ്‌ക്വര്‍ട്‌സ്മാനെയും തോല്‍പ്പിച്ചപ്പോള്‍ നാലാം സീഡായ ജര്‍മനിയുടെ അലെക്‌സാണ്ടര്‍ സെറേവിനെ 7-6, 4-6, 1-6, 3-6ന് നാട്ടുകാരനായ ഫിലിപ്പ് കോഹിസ്‌ക്രൈബര്‍ അട്ടിമറിച്ചു.

വനിത വിഭാഗം സിംഗിള്‍സില്‍ നാലാം സീഡായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിനെ 6-3, 3-6, 3-6ന് സ്ലൊവാക്യയുടെ ഡൊമിനിക സിബുല്‍ക്കോവയും അഞ്ചാം സീഡായ ചെക്ക് റിപബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ 5-7, 1-6ന് ബെലാറസിന്റെ അരിന സബലേന്‍കയും അട്ടിമറിച്ചപ്പോള്‍ മരിയ ഷറപ്പോവ, മാഡിസന്‍ കെയ്‌സ്, നഹോമി ഒസാക്ക എന്നിവര്‍ വിജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

Story first published: Sunday, September 2, 2018, 13:30 [IST]
Other articles published on Sep 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X