ന്യൂയോര്‍ക്ക്: ഏവരുടേയും കണ്ണ് ഇപ്പോള്‍ യുഎശ് ഓപ്പണിലാണ്. ലോകടെന്നീസിലെ ഇതിഹാസ താരങ്ങളായ സെറീനവില്യംസും വീനസ് വില്യംസും ക്വാട്ടറില്‍ കടന്നിട്ടുണ്ട്.
സഹോദരിമാരായ ടെന്നീസ് താരങ്ങള്‍ ക്വര്‍ട്ടര്‍ ഫൈനലില്‍ കടന്നു എന്നത് മാത്രമല്ല വാര്‍ത്ത. അവര്‍ ക്വാര്‍ട്ടറില്‍ നേരിട്ട് ഏറ്റുമുട്ടുന്നു എന്നതാണ്. രണ്ട് പേരില്‍ ഒരാള്‍ മാത്രമേ സെമി ഫൈനല്‍ കാണൂ.

നിലവില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് സെറീന വില്യംസ്. സോഹദരി വീനസ് റാങ്കിങ്ങില്‍ അല്‍പം പിറകിലും ആണ്. അതുകൊണ്ട് തന്നെ വിജയ സാധ്യത സെറീനയ്ക്കാകും എന്നാണ് വിലയിരുത്തുന്നത്. തുടര്‍ച്ചയായി മൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയതിന്റെ ആത്മവിശ്വാസവും സെറീനയ്ക്കുണ്ട്.
യുഎസ് ഓപ്പണില്‍ ഇത്തവണ ഇന്ത്യന്‍ പ്രതീക്ഷയും വാനോളമാണ്. വിംബിള്‍ഡണില്‍ വനിത ഡബിള്‍സ് കിരീടം നേടിയ കരുത്തുമായാണ് സാനിയ മിര്‍സ -മാര്‍ട്ടിന ഹിംഗിസ് സഖ്യം പൊരുതാനിറങ്ങുന്നത്. നിലവില്‍ വനിത ഡബിള്‍സില്‍ ലോക ഒന്നാം നമ്പറാണ് സഖ്യം.
യുഎസ് ഓപ്പണിലും മികച്ച പ്രകടനാണ് സാനിയ-ഹിംഗിസ് സഖ്യം കാഴ്ചവയ്ക്കുന്നത്. ക്രാജിസെക്ക്- സ്‌ട്രൈക്കോവ സഖ്യത്തെ പരാജയപ്പെടുത്തി സാനിയ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചുകഴിഞ്ഞു. രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ-ഹിംഗിസ് സഖ്യത്തിന്റെ വിജയം.
പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ദ്യോകോവിച്ച് നാലാം റൗണ്ടിലെത്തി. റോജര്‍ ഫെഡറര്‍, ആന്‍ഡി മുറേ, വാവ്‌റിങ്ക എന്നീ പ്രമുഖരും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്.