Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

US Open: 31ാം ഗ്രാന്റ്സ്ലാം ഫൈനല്‍, ജോക്കോ ഇനി ഫെഡറര്‍ക്കൊപ്പം! വമ്പന്‍ റെക്കോര്‍ഡ്

1

ന്യൂയോര്‍ക്ക്: ലോക ഒന്നാംനമ്പറും സെര്‍ബിയന്‍ ഇതിഹാസവുമായ നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു കുതിച്ചു. ഇതോടെ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ 31 ഗ്രാന്റ്സ്ലാം ഫൈനലുകളെന്ന വമ്പന്‍ റെക്കോര്‍ഡിനൊപ്പവും ജോക്കോവിച്ച് എത്തി. സെമി ഫൈനലില്‍ ജര്‍മനിയുടെ അലെക്‌സാണ്ടര്‍ സ്വരേവിനെയാണ് ജോക്കോ തോല്‍പ്പിച്ചത്. സ്‌കോര്‍- 4-6, 6-2, 6-4, 4-6, 6-2. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിന്റെ സെമി ഫൈനലില്‍ സ്വരേവിനോടേറ്റ പരാജയത്തിനു ജോക്കോവിച്ച് പകരം ചോദിക്കുകയും ചെയ്തു. കലണ്ടര്‍ ഗ്രാന്റ്സ്ലാമെന്ന നേട്ടത്തിന് തൊട്ടരികിലും അദ്ദേഹമെത്തിയിരിക്കുകയാണ്. നേരത്തേ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയില്‍ ജോക്കോവിച്ചിനായിരുന്നു കിരീടം.

കരിയറില്‍ ഒമ്പതാം തവണയാണ് ജോക്കോവിച്ച് യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തിയിരിക്കുന്നത്. 21 ഗ്രാന്റസ്ലാം കിരീടങ്ങളെന്ന റെക്കോര്‍ഡിന് ഒരു ജയം മാത്രം അകലെ അദ്ദേഹമെത്തുകയും ചെയ്തു. 52 വര്‍ഷങ്ങള്‍ക്കു ശേഷം കലണ്ടര്‍ ഗ്രാന്റ്സ്ലാം നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡിനും അരികിലാണ് ജോക്കോവിച്ച്. ഇതിഹാസ താരം റോഡ് ലെവറാണ് അവസാനമായി കലണ്ടര്‍ ഗ്രാന്റ്സ്ലാം സ്വന്തമാക്കിയിട്ടുള്ളത്. വനിതകളില്‍ മുന്‍ ഇതിഹാസം സ്‌റ്റെഫി ഗ്രാഫാണ് 1988ല്‍ അവസാനമായി ഒരു സീസണില മുഴുവന്‍ ഗ്രാന്റ്സ്ലാമുകളും നേടി ചരിത്രം കുറിച്ചിട്ടുള്ളത്. 2015ല്‍ അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസ് ഈ നേട്ടത്തിന് അരികിലെത്തിയിരുന്നെങ്കിലും യുഎസ് ഓപ്പണിന്റെ സെമി ഫൈനലില്‍ കാലിടറുകയായിരുന്നു. സെമിയില്‍ റോബര്‍ട്ട വിന്‍സിക്കെതിരേയായിരുന്നു സെറീനയ്ക്കു പിഴച്ചത്.

എടിപി റാങ്കിങില്‍ കൂടുതല്‍ ആഴ്ചകള്‍ ഒന്നാംറാങ്കില്‍ തുടര്‍ന്ന താരം കൂടിയാണ് ജോക്കോവിച്ച്. ഈ സ്ഥാനം ശരിവയ്ക്കുന്ന പ്രകടനം കൂടിയാണ് അദ്ദേഹം വീണ്ടും വീണ്ടും കാഴ്ചവയ്ക്കുന്നത്. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ ആര്‍പ്പുവിളിച്ച കാണികള്‍ക്കു മുന്നില്‍ സ്വരേവിന്റെ വെല്ലുവിളിയെ ശക്തമായി അതിജീവിച്ചാണ് അദ്ദേഹം ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ജോക്കോയുടെ അവിസ്മരണീയ തിരിച്ചുവരവ്. കഴിഞ്ഞ നാലു മല്‍സരങ്ങളിലും കൂടാതെ ഈ വര്‍ഷം കൡച്ച ഗ്രാന്റ്സ്ലാമുകളിലെ 10 മല്‍സരങ്ങളിലും ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു അദ്ദേഹം വിജയത്തിലേക്കു പൊരുതിക്കയറിയത്.

ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ലോക രണ്ടാം നമ്പറും റഷ്യന്‍ താരവുമായ ഡാനിയേല്‍ മെദ്വദേവാണ് ജോക്കോവിച്ചിന്റെ എതിരാളി. സെമിയില്‍ കനേഡിയന്‍ താരം ഫെലിക്‌സ് അഗ്വര്‍ അലിയാസിമിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കലാശക്കളിയില്‍ മെദ്വദേവിനെ തോല്‍പ്പിക്കാനായാല്‍ രണ്ടു വലിയ നാഴികക്കല്ലുകളാണ് ജോക്കോവിച്ചിനെ കാത്തിരിക്കുന്നത്. കലണ്ടര്‍ ഗ്രാന്റ്സ്ലാമെന്ന നേട്ടമാണ് ആദ്യത്തേത്. മറ്റൊന്ന് ഏറ്റവുമധികം സിംഗിള്‍സ് ഗ്രാന്റ്സ്ലാമുകള്‍ നേടിയ പുരുഷ താരമായും ജോക്കോ മാറും. നിലവില്‍ 20 ഗ്രാന്റ്സ്ലാമുകളുമായി ഫെഡറര്‍, സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം.

Story first published: Saturday, September 11, 2021, 10:49 [IST]
Other articles published on Sep 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+