വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ഓപ്പണ്‍; സൂപ്പര്‍ പോരാട്ടത്തില്‍ തീമിനെ വീഴ്ത്തി നദാല്‍ സെമിയില്‍; സെറീനയ്ക്കും മുന്നേറ്റം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ വീഴ്ത്തി സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ സെമി ഫൈനലിലെത്തി. അഞ്ചു സെറ്റുകള്‍ നീണ്ടുനിന്ന മാരത്തോണ്‍ പോരാട്ടത്തിനൊടുവിലാണ് തീം അടിയറവ് പറഞ്ഞത്. സ്‌കോര്‍ 0-6, 6-4, 7-5, 6-7, 7-6. അവസാന രണ്ടു സെറ്റുകളും ട്രൈബ്രേക്കറിലേക്ക് നീങ്ങിയെങ്കിലും അന്തിമ വിജയം നദാലിനൊപ്പംനിന്നു.

nadal

ആദ്യ സെറ്റില്‍ നദാലിനെ തീര്‍ത്തും നിഷ്പ്രഭനാക്കിയശേഷമായിരുന്നു തീമിന്റെ തോല്‍വി. രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റില്‍ നദാല്‍ തിരിച്ചുവന്നെങ്കിലും നാലാം സെറ്റ് ടൈബ്രേക്കറില്‍ തീം സ്വന്തമാക്കി. എന്നാല്‍, വാശിയേറിയ അഞ്ചാം സെറ്റില്‍ ടൈബ്രേക്കറില്‍ തന്നെ നദാല്‍ തിരിച്ചടിക്കുകയായിരുന്നു. കടുത്ത ചൂടിനെ അവഗണിച്ചായിരുന്നു നദാലിന്റെ വിജയം. സെമിയില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ ആണ് നദാലിന്റെ എതിരാളി.

നേരത്തെ ജോണ്‍ ഇസ്‌നറിനെ 6-7, 6-3, 7-6, 6-2 എന്ന സ്‌കോറിന് ഡെല്‍പോട്രോ തോല്‍പ്പിച്ചു. കടുത്ത ചൂടും ഹുമിഡിറ്റിയും കാര്യമായി ബാധിച്ചെന്ന് കളിക്കുശേഷം ഡെല്‍പോട്രോ വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തില്‍ കളിക്കാനുള്ള ശാരീരികക്ഷമത തനിക്കില്ലെന്ന് ജോണ്‍ ഇസ്‌നറും പറഞ്ഞു. കഴിഞ്ഞദിവസം ടൂര്‍ണമെന്റില്‍നിന്നും പുറത്തായ റോജര്‍ ഫെഡററും ചൂടിന്റെ കാഠിന്യത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.

ഏഷ്യയിലെ രാജാവ് ഇന്ത്യ തന്നെ... തുടക്കവും ഒടുക്കവും ടീം ഇന്ത്യ, ലങ്കയെ സൂക്ഷിക്കണം, തൊട്ടരികെഏഷ്യയിലെ രാജാവ് ഇന്ത്യ തന്നെ... തുടക്കവും ഒടുക്കവും ടീം ഇന്ത്യ, ലങ്കയെ സൂക്ഷിക്കണം, തൊട്ടരികെ

വനിതാ വിഭാഗത്തില്‍ സെറീന വില്യസും സെമിയില്‍ കടന്നിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ 6-4, 6-3 എന്ന സ്‌കോറിനാണ് സെറീന തോല്‍പ്പിച്ചത്. ആദ്യ സെറ്റില്‍ 3-1 എന്ന നിലയില്‍ പിന്നില്‍നിന്നശേഷമായിരുന്നു സെറീനയുടെ തിരിച്ചുവരവ്. 22 അനാവശ്യ പിഴവുകള്‍ വരുത്തിയെങ്കിലും കാണികളുടെ പിന്തുണയാണ് തന്നെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് സെറീന പിന്നീട് പറഞ്ഞു. അമ്മയായശേഷം ഗ്ലാന്‍ഡ്സ്ലാം നേടാന്‍ കഴിയാത്ത സെറീന സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ അത് നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Wednesday, September 5, 2018, 12:39 [IST]
Other articles published on Sep 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X