Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍: ആന്‍ഡി മുറെ പുറത്ത്, സെറീന വില്യംസും സ്ലൊവാനി സ്റ്റീഫന്‍സും മുന്നോട്ട്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തിന്റെ പുരുഷ സിംഗിള്‍സില്‍ നിന്ന് സൂപ്പര്‍ താരം ആന്‍ഡി മുറെ പുറത്ത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ കാനഡയുടെ 20 വയസുകാരന്‍ ഫെലിക്‌സ് ഔഗര്‍ അലിസിമിയാണ് തോല്‍പ്പിച്ചത്. ഏറെ നാളായി കോര്‍ട്ടിന് വെളിയിലായിരുന്ന ആന്‍ഡി മുറയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഔഗര്‍ കീഴടക്കിയത്. രണ്ട് മണിക്കൂറും 10 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 6-2,6-3,6-4. അതേ സമയം പുരുഷ സിംഗിള്‍സില്‍ ബാക്കിയുള്ള സൂപ്പര്‍ താരങ്ങളെല്ലാം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.

റഷ്യയുടെ ഡാനില്‍ മെദവ്‌ദേവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഓസ്‌ട്രേലിയയുടെ ക്രിസ്റ്റഫര്‍ ഒക്കോനെല്ലിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മെദവ്‌ദേവ് പരാജയപ്പെടുത്തിയത്. 2 മണിക്കൂറും 15 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 6-3,6-2,6-4. ക്രൊയേഷ്യയുടെ മരിയന്‍ സിലിച്ചും കുതിപ്പ് തുടര്‍ന്നു. 38ാം റാങ്കുകാരനും 31ാം സീഡുമായ സിലിച്ച് സീഡില്ലാ താരം സ്ലൊവാക്യയുടെ നോര്‍ബെര്‍ട്ട് ഗോംബോസിനെയാണ് പരാജയപ്പെടുത്തിയത്.

andymurray

3 മണിക്കൂറും 1 മിനുട്ടും നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കായിരുന്നു സിലിച്ചിന്റെ ജയം. സ്‌കോര്‍ 6-3,1-6,7-6,7-5. ശക്തമായ പോരാട്ടം പുറത്തെടുത്താണ് ഗോംബോസ് കീഴടങ്ങിയത്. രണ്ടാം സീഡായ ഡൊമിനിക് തീം ഇന്ത്യയുടെ സുമിത് നാഗലിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മൂന്നാം റൗണ്ടില്‍ കടന്നത്. രണ്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 6-3,6-3,6-2 എന്ന സ്‌കോറിനാണ് തീമിന്റെ ജയം.

വനിതാ സിംഗിള്‍സില്‍ ആതിഥേയ സൂപ്പര്‍ താരം സെറീന വില്യംസ് മൂന്നാം റൗണ്ട് ടിക്കറ്റെടുത്തു. എട്ടാം റാങ്കുകാരിയും മൂന്നാം സീഡുമായ സെറീന 117ാം റാങ്കുകാരിയായ റഷ്യയുടെ മാര്‍ഗരറ്റ ഗാസ്പര്യാനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായി മുന്‍ ഒന്നാം നമ്പര്‍ താരത്തിന്റെ ജയം. സ്‌കോര്‍ 6-2,6-4. സെറീനയുടെ നാട്ടുകാരിയായ സ്ലൊവാനി സ്റ്റീഫന്‍സും മൂന്നാം റൗണ്ടില്‍ കടന്നു. ബെലാറസിന്റെ ഓള്‍ഗ ഗോവോര്‍ട്ട്‌സോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്ലൊവാനി തോല്‍പ്പിച്ചത്. 1 മണിക്കൂറും 7 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്.

സ്‌കോര്‍ 6-2,6-2. മൂന്നാം റൗണ്ടില്‍ സ്ലൊവിയും സെറീനയും നേര്‍ക്കുനേര്‍ പോരടിക്കും. ആതിഥേയ താരം മാഡിസണ്‍ കെയ്‌സും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 14ാം റാങ്കുകാരിയായ കെയ്‌സ് സ്‌പെയിന്റെ അലിയോന ബോള്‍സോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. വെറും 56 മിനുട്ട് മാത്രമാണ് മത്സരം നീണ്ടുനിന്നത്. സ്‌കോര്‍ 6-2,6-1. അതേ സമയം 16ാം റാങ്കുകാരിയും 10ാം സീഡുമായ സ്‌പെയിന്റെ ഗബ്രിയേല്‍ മുഗുരസയ്ക്ക് അട്ടിമറി തോല്‍വി നേരിടേണ്ടി വന്നു. സീഡില്ലാ താരം ബള്‍ഗേറിയയുടെ ടിവീറ്റന പിരോന്‍കോവയാണ് മുഗുരസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയത്. സ്‌കോര്‍ 7-5,6-3.

Story first published: Friday, September 4, 2020, 14:03 [IST]
Other articles published on Sep 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+