Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

US Open: മെദവ്‌ദേവും തീമും ക്വാര്‍ട്ടറില്‍, സെറീന വില്യംസും മുന്നോട്ട്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തിന്റെ പുരുഷ സിംഗില്‍സില്‍ സൂപ്പര്‍ താരങ്ങളായ ഡൊമിനിക് തീമും ഡാനില്‍ മെദവ്‌ദേവും ക്വാര്‍ട്ടറില്‍. ഓസ്ട്രിയക്കാരനായ തീം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 15ാം സീഡായ കാനഡയുടെ ഫെലിക്‌സ് ഔഗര്‍ അലിസിമിയെ തോല്‍പ്പിച്ചത്. മൂന്നാം റാങ്കുകാരനും രണ്ടാം സീഡുമാ തീമിനെ ആദ്യ സെറ്റില്‍ വിറപ്പിക്കാന്‍ ഔഗറിനായെങ്കിലും പിന്നീടുള്ള രണ്ട് സെറ്റിലും അനായാസം തീം ജയിച്ചുകയറി. രണ്ട് മണിക്കൂറും 9 മിനുട്ടുമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 7-6,6-1,6-1.

dominic-thiem

അഞ്ചാം റാങ്കുകാരനും മൂന്നാം സീഡുമായ മെദവ്‌ദേവ് ആതിഥേയ താരം ഫ്രാന്‍സ് ടിയാഫോയിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തകര്‍ത്തത്. സീഡില്ലാ താരമായ ടിയാഫോയിയെ അനായാസമായി മെദവ്‌ദേവ് തോല്‍പ്പിച്ചു. 1 മണിക്കൂറും 40 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-4,6-1,6-0. ക്വാര്‍ട്ടറില്‍ 10ാം സീഡായ റഷ്യയുടെ ആന്‍ഡ്രി റൂബ്ലിവാണ് മെദവ്‌ദേവിന്റെ എതിരാളി. പ്രീ ക്വാര്‍ട്ടറില്‍ എട്ടാം റാങ്കുകാരനും ആറാം സീഡുമായ ഇറ്റലിയുടെ മാറ്റിയോ ബെറീറ്റിനിയെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റൂബ്ലിവ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. രണ്ട് മണിക്കൂറും 45 മിനുട്ടുമാണ് മത്സരം നീണ്ടു നിന്നത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു റുബ്ലിവിന്റെ തിരിച്ചുവരവ്. സ്‌കോര്‍ 4-6,6-3,6-3,6-3. പ്രീ ക്വാര്‍ട്ടറില്‍ അയോഗ്യനാക്കപ്പെട്ട് നൊവാക് ജോക്കോവിച്ച് പുറത്തായതിനാല്‍ നിലവില്‍ യുവതാരങ്ങള്‍ക്ക് കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ്. നിലവിലെ ചാമ്പ്യനായ റാഫേല്‍ നദാലും സൂപ്പര്‍ താരം റോജര്‍ ഫെഡററും ഇത്തവണ യുഎസ് ഓപ്പണില്‍ നിന്ന് വിട്ട് നിന്നിരുന്നു.

വനിതാ സിംഗിള്‍സില്‍ ആതിഥേയ സൂപ്പര്‍ താരം സെറീന വില്യംസ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എട്ടാം റാങ്കുകാരിയും മൂന്നാം സീഡുമായ സെറീന 22ാം റാങ്കുകാരിയും 15ാം സീഡുമായ ഗ്രീസിന്റെ മരിയ സക്കാരിയയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. രണ്ട് മണിക്കൂറും 29 മിനുട്ടും മത്സരം നീണ്ടു. ആദ്യ സെറ്റ് 6-3ന് സെറീന സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് ടൈ ബ്രേക്കറിനൊടുവില്‍ 7-6ന് സക്കാരി സ്വന്തമാക്കി.മൂന്നാം സെറ്റ് 6-3ന് തിരിച്ചുപിടിച്ചാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ക്വാര്‍ട്ടറില്‍ കടന്നത്. ബെലാറസിന്റെ വിക്ടോറിയ അസറിന്‍കയും ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെയാണ് തോല്‍പ്പിച്ചത്. ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് അസറിന്‍കയുടെ ജയം. സ്‌കോര്‍ 5-7,6-1,6-4.

Story first published: Tuesday, September 8, 2020, 15:03 [IST]
Other articles published on Sep 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+