Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

75000ത്തിന്റെ മേക്കപ്പ് കിറ്റും പ്ലെയിന്‍ ടിക്കറ്റും; സാനിയ മിര്‍സ വരണ്ടെന്ന് സര്‍ക്കാര്‍!

ഭോപ്പാല്‍: വാര്‍ഷിക സ്‌പോര്‍ട്‌സ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്താന്‍ ടെന്നീസ് താരം സാനിയ മിര്‍സ ആവശ്യപ്പെട്ടത് എഴുപത്തയ്യായിരം രൂപയുടെ മേക്കപ്പ് കിറ്റും വിമാന ടിക്കറ്റും. ഇത്രയും വലിയ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് സര്‍ക്കാര്‍ സാനിയ മിര്‍സയെ പരിപാടിയില്‍ നിന്നും ഒഴിവാക്കി. മധ്യപ്രദേശ് സര്‍ക്കാരാണ് സാനിയ മിര്‍സയുടെ ഡിമാന്‍ഡ് കേട്ട് ഞെട്ടിപ്പോയത്.

Read Also: എന്റെ ബെഡ്‌റൂമില്‍ എന്ത് നടക്കുന്നു എന്ന് ആരും ചോദിക്കേണ്ട: സാനിയ മിര്‍സ!

സംസ്ഥാന സ്‌പോര്‍ട്്‌സ് മന്ത്രി യശോധര രാജ സിന്ധ്യെയാണ് ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം പുറത്തുപറഞ്ഞത്. എനിക്ക് സാനിയ മിര്‍സയോട് ബഹുമാനമുണ്ട്. രാജ്യത്തിന് വേണ്ടി മികച്ച വിജയങ്ങള്‍ നേടിയിട്ടുള്ള താരമാണ് സാനിയ മിര്‍സ. പക്ഷേ അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റാത്തതായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ മാനേജരാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് പറഞ്ഞ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്. സാനിയ അറിയാതെയായിരുന്നത്രെ മാനേജരുടെ ഈ വില പേശല്‍.

sania

വിലകൂടിയ മേക്കപ്പ് കിറ്റും അഞ്ച് ബിസിനസ് ക്ലാസ് ടിക്കറ്റടക്കം ചാര്‍ട്ടേഡ് ഫ്‌ലൈറ്റുമാണ് സാനിയ മിര്‍സ മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇക്കാരണം കൊണ്ട് തന്നെ സാനിയയെ ക്ഷണിക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപീചന്ദിനെയാണ് സാനിയ മിര്‍സയ്ക്ക് പകരം മധ്യപ്രദേശ് ഗവര്‍ണര്‍ പരിപാടിക്ക് ക്ഷണിച്ചത്.

സ്വിസ് താരമായ മാര്‍ട്ടിന ഹിംഗിസിനൊപ്പം ഡബിള്‍സില്‍ ലോക കിരീടങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കീഴടക്കുകയാണ് സാനിയ മിര്‍സ. ലോക ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം നമ്പര്‍ താരമാണ് ഇപ്പോള്‍ സാനിയ. ബി ബി സി അടുത്തിടെ പുറത്തിറക്കിയ 100 വനിതകളുടെ പട്ടികയിലും സാനിയ ഇടം കണ്ടെത്തിയിരുന്നു.

Story first published: Thursday, December 3, 2015, 14:42 [IST]
Other articles published on Dec 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+