Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നായകസ്ഥാനത്തു നിന്ന് മാറ്റിക്കോ, പക്ഷെ പറഞ്ഞ കാരണം പച്ചക്കള്ളം... തുറന്നടിച്ച് ഭൂപതി

ദില്ലി: ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷനെതിരേ (എഐടിഎ) ആഞ്ഞടിച്ച് ഇന്ത്യയുടെ ഇതിഹാസ താരം മഹേഷ് ഭൂപതി. പാകിസ്താനെതിരേ നടക്കാനിരിക്കുന്ന ഡേവിസ് കപ്പ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു നിന്ന് ഭൂപതിയെ നീക്കിയിരുന്നു. പകരം മുന്‍ താരം രോഹിത് രാജ്പാലിനെ ടീമിന്റെ നോണ്‍ പ്ലെയിങ് ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തിരുന്നു. ദേശീയ ടീമിനായി കളിക്കാന്‍ ഭൂപതി വിസമ്മതിച്ചതിനാലാണ് അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നു മാറ്റിയതെന്നായിരുന്നു എഐടിഎയുടെ വിശദീകരണം. ഇതാണ് ഭൂപതിയെ ചൊടിപ്പിച്ചത്. കടുത്ത ഭാഷയിലാണ് അസോസിയേഷനെതിരേ അദ്ദേഹം രംഗത്തു വന്നത്.

bhupathi

രാജ്യത്തിനായി കളിക്കാന്‍ വിസമ്മതിച്ചതിനാലാണ് തന്നെ പുറത്താക്കിയതെന്ന് ആരെങ്കിലും പറഞ്ഞാല്‍ 12 ഗ്രാന്റ്സ്ലാമുകള്‍ നേടുകയും 25 വര്‍ഷത്തോളം കളിക്കുകയും ചെയ്ത താന്‍ മിണ്ടാതെയിരിക്കില്ല. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയത് തനിക്കു വിഷയമല്ല. പുതിയ ക്യാപ്റ്റന്‍ വരേണ്ട സമയാണിതെന്നും വേണമെങ്കില്‍ അവര്‍ക്കു വാദിക്കാം. പക്ഷെ ദേശീയ ടീമിനായി കളിക്കാന്‍ താന്‍ വിസമ്മതിച്ചുവെന്നു ആര്‍ക്കും പറയാന്‍ കഴിയില്ല. ഡേവിസ് കപ്പിനായി പാകിസ്താനിലേക്കേു പോവുന്നത് അത്ര സുരക്ഷതിമായ കാര്യമല്ലെന്നാണ് താന്‍ കരുതുന്നത്. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനും ഇതും സമ്മതിക്കുന്നുണ്ട്. ഇതിന്റെ പേരിലാണ്‌ തന്നെയും മറ്റു താരങ്ങളെയും എഐടിഎ ശിക്ഷിക്കുന്നത്. എന്നാല്‍ ഇതു നടക്കാന്‍ പോവുന്നില്ലെന്നും ഭൂപതി ചൂണ്ടിക്കാട്ടി. മുന്‍നിര താരങ്ങള്‍ പാകിസ്താനില്‍ കളിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നു മല്‍സരവേദി ഇവിടെ നിന്നു മാറ്റിയിരുന്നു.

2017 ഏപ്രിലിലാണ് ഭൂപതി ഇന്ത്യന്‍ ടീമിന്റെ നായകനായി നിയോഗിക്കപ്പെട്ടത്. ഇത്തവണ തന്നെ ഈ സ്ഥാനത്തു നിന്നു മാറ്റുമ്പോള്‍ അക്കാര്യം അറിയിക്കാന്‍ പോലും എഐടിഎ തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഐടിഎയുടെ ഭാഗത്തു നിന്ന് ഏതെങ്കിലുമൊരാള്‍ക്കു ഇതേക്കുറിച്ച് തന്നെ വിളിച്ച് അറിയിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇസ്ലാമാബാദിലേക്കു തിരിക്കാന്‍ രോഹിത് തയ്യാറാണെന്ന് അറിയിച്ച ശേഷമാണ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തന്നെ മാറ്റിയ വിവരം അറിഞ്ഞത്. നിഷ്പക്ഷ വേദി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു ഇതു താനറിഞ്ഞതെന്നും ഭൂപതി പറഞ്ഞു.

അതേസമയം, ഭൂപതിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു എഐടിഎ ജനറല്‍ സെക്രട്ടറി ഹിരണ്‍മയ് ചാറ്റര്‍ജി വ്യക്തമാക്കി. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും താങ്കളെ മാറ്റുന്നതായും പകരം മറ്റൊരാളെ നിയമിക്കുമെന്നുമുള്ളള വിവരം നവംബര്‍ നാലിനു വൈകീട്ട് ഭൂപതിയെ ഫോണില്‍ വിളിച്ച് താന്‍ അറിയിച്ചികുന്നതായി അദ്ദേഹം പറഞ്ഞു.

Story first published: Thursday, November 7, 2019, 16:40 [IST]
Other articles published on Nov 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+