
എല്ലാ ഗ്രാന്‍സ്ലാം കിരീടങ്ങളും
എല്ലാ ഗ്രാന്‍സ്ലാം കിരീടങ്ങളും ചൂടിയ വനിതയാണ് സാനിയ മിര്‍സ എന്ന് എത്ര പേര്‍ക്ക് അറിയാം. 2009 ല്‍ മിക്‌സഡ് ഡബിള്‍സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2012 ല്‍ മിക്‌സഡ് ഡബിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍, 2014 ല്‍ മിക്‌സഡ് ഡബിള്‍സില്‍ യുഎസ് ഓപ്പണ്‍. വനിത ഡബിള്‍സില്‍ 2015 ലെ വിംബിള്‍ഡണും യുഎസ് ഓപ്പണും. ഇതെല്ലാം സാനിയയുടെ ഗ്രാന്‍സ്ലാം നേട്ടങ്ങളാണ്.

ഖേല്‍രത്‌ന
കായിക രംഗത്ത് രാജ്യം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ഖേല്‍ രത്‌ന. ഇത്തവണ സാനിയ ആണ് അതിന് അര്‍ഹയായത്. ടെന്നീസില്‍ നിന്ന് ഈ പുരസ്‌കാരം ലഭിയ്ക്കുന്ന രണ്ടാമത്തെ വ്യക്തി.

ലോക ഒന്നാം നമ്പര്‍
സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യമാണ് ഇപ്പോള്‍ വനിത ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍. രണ്ട് പേരും ചേര്‍ന്ന് ഇപ്പോഴിതാ രണ്ടാം ഗ്രാന്‍സ്ലാമും സ്വന്തമാക്കിയിരിയ്ക്കുന്നു.

ഇന്ത്യന്‍ റെക്കോര്‍ഡ്
ഒരു ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത ടെന്നീസ് താരവും സാനിയ തന്നെ. 2009 ല്‍ മഹേഷ് ഭൂപതിയ്‌ക്കൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വിജയത്തിലൂടെയാണ് സാനിയ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

12 വര്‍ഷത്തെ കാത്തിരിപ്പ്
പ്രൊഫണല്‍ ടെന്നീസില്‍ എത്തിയതിന് ശേഷം സാനിയക്ക് 12 വര്‍ഷം കാത്തിരിയ്‌ക്കേണ്ടി വന്നു- എന്തിനെന്നോ? ആദ്യത്തെ പ്രധാന വനിത ഡബിള്‍സ് കിരീട നേട്ടതിന് വേണ്ടി!

16 കാരി സാനിയ
വലിയവരുടെ ടെന്നീസിന് മുമ്പ് 2003 ല്‍ ആണ് സാനിയ 16 കാരിയായ സാനിയ പെണ്‍കുട്ടികളുടെ വിംബിള്‍ഡണില്‍ വനിത ഡബിള്‍സില്‍ കിരീടം നേടുന്നത്. അന്ന് ആലീസ ക്ലെബനോവയായിരുന്നു കൂട്ട്.

14 മെഡലുകള്‍
ഇതുവരെ സാനിയ മിര്‍സ എത്ര മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നറിയാമോ... 14 എണ്ണം. അതില്‍ ആറെണ്ണം സ്വര്‍ണം. ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആഫ്രോ ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

ഇന്ത്യയിലെ നമ്പര്‍ വണ്‍...!!!
സിംഗിള്‍സ് കളിച്ചിടത്തോളം കാലം ഇന്ത്യയിലെ വനിത ടെന്നീസ് താരങ്ങളില്‍ നമ്പര്‍ വണ്‍ സാനിയ തന്നെ ആയിരുന്നു. ലോക റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം നേടിയ ഇന്ത്യക്കാരിയും സാനിയ തന്നെ. 2007 ല്‍ 27-ാം റാങ്ക് വരെ എത്തി.

പത്മശ്രീ
സാനിയ മിര്‍സ വെറും സാനിയ മിര്‍സ അല്ല, പത്മശ്രീ സാനിയ മിര്‍സയാണ്!. 2004 ല്‍ അര്‍ജുന അവാര്‍ഡും ലഭിച്ചു.

യുഎന്‍ അംബാസഡര്‍
ഐക്യരാഷ്ട്രസഭയുടെ വനിത അംബാസഡര്‍ കൂടിയാണ് സാനിയ മിര്‍സ. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇത്തരമൊരു പദവി ലഭിയ്ക്കുന്ന ആദ്യ വനിത കൂടിയാണ് സാനിയ മിര്‍സ.


Click it and Unblock the Notifications











