മോബൈല്‍ മോഷ്ടിച്ച കള്ളനെ സെറീന വില്യംസ് ഓടിച്ചിട്ട് പിടിച്ചു!
സാന്‍ ഫ്രാന്‍സിസ്‌കോ: ടെന്നീസിലെ സൂപ്പര്‍വുമണാണ് സെറീന വില്യംസ്. കാളക്കൂറ്റന്റെ കരുത്തോടെയുള്ള സെറീനയുടെ കളി കണ്ടാല്‍തന്നെ എതിരാളികളുടെ പാതിജീവന്‍ പോകും. എന്നാല്‍ കളത്തില്‍ മാത്രമല്ല കളത്തിന് പുറത്തും താനൊരു സൂപ്പര്‍വുമണാണ് എന്ന് തെളിയിക്കുകയാണ് സെറീന വില്യംസ്. മോബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഓടിയ ആളെ പിന്തുടര്‍ന്ന് പിടിച്ചാണ് സെറീന താരമായത്.
ഫേസ്ബുക്ക് പേജിലാണ് സെറീന വില്യംസ് തന്റെ മൊബൈല്‍ ഫോണ്‍ ഓപ്പറേഷന്‍ എഴുതിവിട്ടത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ ആളെ ഓടിച്ചുപിടിച്ചു എന്നായിരുന്നു സെറീന പറഞ്ഞത്. എന്നാല്‍ ആരാണ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്നോ താന്‍ എവിടെയായിരുന്നോ ഏത് ഫോണായിരുന്നു നഷ്ടപ്പെട്ടത് എന്നോ ഒന്നും സെറീന പറഞ്ഞില്ല. എന്നാല്‍ പിന്നാലെ പുറത്ത് വന്ന വീഡിയോ എല്ലാ സംശയങ്ങലും ക്ലിയറാക്കി. കാണൂ സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന്...

സെറീന സാന്‍ ഫ്രാന്‍സിസ്‌കോയില്‍
സംഭവം നടക്കുമ്പോള്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു റസ്റ്ററന്റിലായിരുന്നു സെറീന വില്യംസ്. സെറീനയ്‌ക്കൊപ്പം ഒരു പുരുഷനും ഉണ്ടായിരുന്നു.

ഫോണെടുത്ത് ഓടിയതാര്
സെറീനയുടെ അടുത്ത മേശയില്‍ ഇരുന്ന ഒരാളാണ് മൊബൈല്‍ ഫോണ്‍ എടുത്ത് സ്ഥലം വിട്ടത്. ഇയാള്‍ പുറത്തിറങ്ങിയതിന് പിന്നാലെ സെറീനയും റസ്റ്ററന്റിന് പുറത്തേക്ക് ഇറങ്ങി

പിടിച്ചു പക്ഷേ ഓടിയില്ല
ഓടിച്ചുപിടിച്ചു എന്ന് സെറീന വില്യംസ് പറഞ്ഞതില്‍ തെറ്റുണ്ട്. വേഗത്തില്‍ നടന്നുപോയാണ് സെറീന ഇയാളെ പിടിച്ചുനിര്‍ത്തിയത്. ചോദിച്ച ഉടന്‍ ഇയാള്‍ ഫോണ്‍ കൊടുക്കുകയും ചെയ്തു.

ഫോണ്‍ മാറിപ്പോയതാണോ
മേശയില്‍ നിന്നും ഫോണ്‍ എടുത്തപ്പോള്‍ മാറിപ്പോയതാണോ എന്നും സംശയമുണ്ട്. സംഭവത്തില്‍ കേസോ അറസ്‌റ്റോ ഉണ്ടായിട്ടില്ല.

സെറീനയ്ക്ക് കയ്യടി
പ്രശ്‌നം ഉണ്ടാക്കാതെ സെറീന വില്യംസ് തന്നെ ഒഴിവാക്കുകയാണത്രെ. റസ്റ്ററന്റില്‍ ഉണ്ടായിരുന്ന ആളുകള്‍ കയ്യടിയോടെയാണ് സെറീനയെ സ്വീകരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications