ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സ്റ്റെപാനെക്ക് സഖ്യം രണ്ടാം റൗണ്ടിലെത്തി. പുരുഷ വിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡുകാരനായ ആന്‍ഡി മുറേ നാലാം റൗണ്ടിലേക്ക് കടന്നു. ഒന്നാം സീഡ് നെവാക് ജോകോവിക്, ഒമ്പതാം സീഡ് റിച്ചാര്‍ഡ് ഗ്വാസ്‌കെറ്റ്, 13-ാം സീഡ് ടോമി ഹാസ് എന്നിവര്‍ മൂന്നാം റൗണ്ടിലെത്തി.

വനിതാ വിഭാഗത്തില്‍ നാലാം സീഡ് അഗ്നീസ്‌ക റഡ്വാന്‍സ്‌ക, ലോറ റോബ്‌സണ്‍ എന്നിവരും രണ്ടാം റൗണ്ടിന്റെ കടമ്പ കടന്നിട്ടുണ്ട്.
ബ്രാഷിയാലി, എര്‍ലിക് സഖ്യത്തെയാണ് പേസ് സംഖ്യം ആദ്യ റൗണ്ടില്‍ തോല്‍പിച്ചത് (7-6,6-4,6-7,6-4). സെപെയിന്റെ 32 -ാം സീഡുകാരന്‍ ടോമി റോബ്രെഡോയെ തോല്‍പിച്ചാണ് ആന്‍ഡി മറേ നാലാം റൗണ്ടില്‍ എത്തിയത് (6-2,6-4,7-5). ജോകോവിച്ച് അമേരിക്കയുടെ ബോബി റെയ്‌നോള്‍ഡിനേയും ഗ്വാസ്‌കെറ്റ് ജപ്പാന്റെ ഗോ സോയ്ഡയേയും കീഴക്കി.
മിക്‌സഡ് ഡബിള്‍സില്‍ ഇന്തയന്‍ താരം മഹേഷ് ഭൂപതി-ഹന്‍ഡക്കോസ് സംഖ്യം നേരത്തെ ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.