വിംബിള്‍ഡണ്‍:ജോകോവിക്, സെറീന രണ്ടാം റൗണ്ടില്‍
ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗം ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നോവാക് ജോകോവികും വനിതാവിഭാഗം ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസും രണ്ടാം റൗണ്ടില്‍ കടന്നു. ജോകോവിക് ജര്‍മ്മന്‍കാരനായ ഫ്‌ളോറിയന്‍ മായെറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു(6-3,7-5,6-4). സെറീന വില്യംസ് ലക്‌സംബര്‍ഗിന്റെ മാന്‍ഡി മിന്നേലക്കെതിരെ അനായാസ ജയം നേടി(6-1,6-3).
പുരുഷവിഭാഗം രണ്ടാം സീഡ് ആന്‍ഡി മറേ,12-ാം സീഡ് കെയിനിഷി കോരി, വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ വീനസ് വില്യംസ്, ആറാം സീഡ് നാ ലീ എന്നിവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

സെറീന തുടര്‍ച്ചയായി നേടുന്ന 32-ാമത്തെ വിജയമാണിത്. തുടര്‍ച്ചയായി 35 വിജയങ്ങള്‍ നേടിയ സഹോദരി വീനസ്സിന്റെ റെക്കോര്‍ഡ് മാത്രമാണ് ഇപ്പോള്‍ സെറീനക്ക് മുന്നിലുള്ളത്.
മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാലിന്റെ പരാജയമാണ് ഇത്തവണത്തെ വിംബിള്‍ഡണിലെ ഏറ്ററ്വും വലിയ അട്ടിമറി. അഞ്ചാം സീഡ് ആയ നദാലിനെ 135-ാം സീഡുകാരനായ സ്റ്റീവ് ഡാര്‍സിസ് ആണ് തോര്‍പിച്ചത് സ്‌കോര്‍:7-6(7-4),7-6(10-8),6-4.
42 വയസ്സുകാരിയായ ജപ്പാന്റെ കിമികോ ഡാറ്റെയുടെ തിരിച്ചുവരവാണ് മറ്റൊരു വിശേഷം. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കിമികോ ഡാറ്റെ വിംബിള്‍ഡണില്‍ തിരിച്ചെത്തുന്നത്. ജര്‍മ്മനിയുടെ കാരിന വിത്തോഫ്റ്റിനെ തോല്‍പിച്ച് കിമികോ ഡാറ്റേ രണ്ടാം റൗണ്ടിലെത്തി(6-0,6-2).
Story first published: Wednesday, June 26, 2013, 11:22 [IST]
Other articles published on Jun 26, 2013
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications