വീനസ് വീണു;ഫെഡററും ജൊക്കോവിക്കും മുന്നോട്ട്

റഷ്യയുടെ എലേന വെസ്‌നീനയാണ് വീനസിനു മേല്‍ അട്ടിമറി വിജയം നേടിയത്. സ്‌കോര്‍ 6-1, 6-3. സീഡില്ലാ താരമായി വിംബിള്‍ഡണിലെത്തിയ വീനസിന്റെ ടെന്നീസിലെ ഭാവി തന്നെ ഇതോടെ ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്.
6-3, 6-3, 6-1ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന യുവാന്‍ കാര്‍ലോസ് ഫെറേറോയെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ലോക ഒന്നാം നമ്പര്‍ ജോക്കോവിക്ക് രണ്ടാം റൗണ്ടിലേക്ക് കടന്നിരിക്കുന്നത്. ലോക മൂന്നാം നമ്പര്‍ താരം ഫെഡററുടെ മുന്നേറ്റവും അനായാസമായിരുന്നു. 6-1, 6-1, 6-1 എന്ന സ്‌കോറില്‍ ആല്‍ബെര്‍ട്ട് റമോസിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ റഷ്യയുടെ മരിയ ഷറപ്പോവ 6-2, 6-3 എന്ന സ്‌കോറില്‍ ആസ്‌ത്രേലിയയുടെ അനാസ്‌താഷ്യ റോഡിനോവയെ പരാജയപ്പെടുത്തി. ഫ്രഞ്ച് ഓപണ്‍ കിരീട നേട്ടത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ഷറപ്പോവ വിംബിള്‍ഡണില്‍ മാറ്റുരക്കാനെത്തിയിരിക്കുന്നത്.
ചൈനീസ് താരം ലീ നായും വിംബിള്‍ഡണ്‍ രണ്ടാം റൗണ്ടിലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications