വിമര്‍ശനത്തിന് മറുപടി:സെറീനയ്‌ക്ക് വിംബിള്ഡണ്

2002, 2003, 2009, 2010 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് സെറീന വിംബിള്‍ഡണില്‍ കിരീടം നേടിയത്. വിംബിള്‍ഡണ് തൊട്ടു മുമ്പ് കഴിഞ്ഞ ഫ്രഞ്ച് ഓപണില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ സെറീനയ്‌ക്ക് മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
എന്നാല്‍ വിംബിള്‍ഡണ്‍ കിരീട നേട്ടത്തിലൂടെ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ശക്തമായ മറുപടി പറഞ്ഞിരിക്കുകയാണ് സെറീന. ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ വീനസ് വ്‌ല്യംസ് സഹോദരിയുടെ കിരീട ധാരണത്തിന് സാക്ഷ്യം വഹിക്കാന്‍ ഗ്യാലറിയില്‍ തന്നെയുണ്ടായിരുന്നു.
ഞായറാഴ്‌ച നടക്കു പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ ബ്രിട്ടിഷ് താരം ആന്‍ഡി മുറേയെ നേരിടും. ഈ മത്സരത്തില്‍ വിജയം ആര്‍ക്കായാലും അത് ചരിത്രമാകും എന്നതാണ് ഈ ഫൈനലിന്റെ പ്രത്യേകത.
ഫെഡറര്‍ക്ക് ഇത് വിജയിച്ചാല്‍ ഏഴാം വിംബിള്‍ഡണ്‍ കിരീടവും, പതിനേഴാം ഗ്രാന്‍സ്ലാം കിരീടവും. രണ്ടായാലും പീറ്റ് സാംപ്രസിന്റെ പേരിലുള്ള റെക്കോര്‍ഡുകളാണ് തിരുത്താന്‍ പോകുന്നത്.
ഇനി വിജയം മുറേയ്‌ക്കൊപ്പം ആണെങ്കില്‍ 1938നു ശേഷം വിംബിള്‍ഡണ്‍ നേടുന്ന ബ്രിട്ടീഷുകാരന്‍ എന്ന വിശേശണം സ്വന്തം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications