വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെറീന, നദാല്‍, ക്വിറ്റോവ, ക്ലിസ്റ്റേഴ്‌സ് രണ്ടാം

By Shabnam Aarif
Serena Williams
ലണ്ടന്‍: വിംബിള്‍ഡണിന്റെ രണ്ടാം ദിനത്തില്‍ അട്ടിമറികളൊന്നും നടക്കാതെ വമ്പന്‍മാരെല്ലാം മുന്നോട്ട്‌. നിലവിലെ വനിതാ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ പെട്ര ക്വിറ്റോവ, മുന്‍ ചാമ്പ്യന്‍മാരായ സെറീന്‌ വില്യംസ്‌, റാഫേല്‍ നദാല്‍ എന്നിവര്‍ രണ്ടാം റൗണ്ടിലേക്ക്‌ കടന്നു.

സഹോദരി വീനസ്‌ വില്യസ്‌ ഒന്നാം റൗണ്ടില്‍ തന്നെ വിംബിള്‍ഡണില്‍ നിന്നും ദയനീയമായി പരാജയപ്പെട്ടതിനന്റെ തൊട്ടടുത്ത ദിവസമാണ്‌ സെറീനയുടെ മുന്നേറ്റം. ഫ്രഞ്ച്‌ ഓപണില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവാനായിരുന്നു സെറീനയുടെ യോഗം. എന്നാല്‍ വിംബിള്‍ഡണില്‍ തന്റെ ഫോം തിരിച്ചെടുത്ത സെറീനയെയാണ്‌ ചൊവ്വാഴ്‌ച കണ്ടത്‌.

ചെക്ക്‌ റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സഹ്ലവോവയെ 6-2, 6-4ന്‌ പരാജയപ്പെടുത്തിയാണ്‌ സെറീന വില്യസ്‌ രണ്ടാം റൗണ്ടിലേക്ക്‌ മുന്നേറിയത്‌. ബ്രസീലിന്റെ തോമസ്‌ ബെലൂച്ചിയെ 7-6, 6-2, 6-3ന്‌ തളച്ചിട്ടാണ്‌ സ്‌പെയ്‌നിന്റെ റാഫേല്‍ നദാല്‍ ഒന്നാം റൗണ്ട്‌ കടന്നു.

നിലവിലെ വനിതാ ചാമ്പ്യനായ ഉസ്‌ബക്കിസ്ഥാന്റെ പെട്ര ക്വിറ്റോവ അഗ്‌കുല്‍ അമന്‍ മുദദോവയെ പരാജയപ്പെടുത്തിയാണ്‌ രണ്ടാം റൗണ്ട്‌ പ്രവേശം നടത്തിയത്‌. സ്‌കോര്‍ 6-4, 6-4. കിം ക്ലിസ്റ്റേഴ്‌സും രണ്ടാം റൗണ്ടിലെത്തി.

അതുപോലെ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ - ബെഥാനി മാറ്റക്ക്‌ സഖ്യവും രണ്ടാം റൗണ്ടിലെത്തി.

Story first published: Wednesday, June 27, 2012, 12:19 [IST]
Other articles published on Jun 27, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X