ഷറപ്പോവ പുറത്ത്;സെറീന, ഫെഡറര്‍ മുന്നോട്ട്
ലണ്ടന്‍: വനിതാ ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. കിം ക്ലൈസ്റ്റേഴ്‌സും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. അതേസമയം അമേരിക്കയുടെ സെറീന വില്യംസ് തന്റെ വിജയക്കുതിപ്പ് തുടരുന്നു. സെറീനയ്‌ക്കൊപ്പം നിലവിലെ ചാമ്പ്യന്‍ പെട്രോ ക്വിറ്റോവയും ക്വര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം നടത്തി.
പതിനഞ്ചാം സീഡായ ജര്‍മ്മന്‍ താരം സബീന്‍ ലിസിക്കിക്കു മുന്നിലാണ് റഷ്യന്‍ താരം അടിയറവു പറഞ്ഞത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം. സ്‌കോര്‍ 6-3, 6-4.
ആറു തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയ സ്വിസ് താരം റോജര്‍ ഫെഡററും ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ട് പ്രവേശനം നടത്തി. സേവ്യര്‍ മലീസെയെ 7-6, 6-1, 4-6, 6-3ന് പരാജയപ്പെടുത്തിയാണ് ഫെഡററുടെ പരിക്ക് വകവെക്കാതെയുള്ള മുന്നേറ്റം.
ജര്‍മന്‍ കളിക്കാരി എയ്‌ഞ്ചലി ക്യു കെര്‍ബറാണ് കിം ക്ലൈസ്റ്റേഴ്‌സിന്റെ വിംബിള്‍ഡണ്‍ സ്വപ്‌നങ്ങളുടെ ചിറകരിഞ്ഞത്. കെര്‍ബര്‍ ക്വാര്‍ട്ടറില്‍ ലിസിക്കിയെ നേരിടും. ക്വിറ്റോവയ്‌ക്ക് മുന്‍ ചാമ്പ്യന്‍ സെറീനയെയാണ് ക്വാര്‍ട്ടറില്‍ നേരിടേണ്ടി വരിക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications