Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിംബിള്‍ഡണ്‍:സാനിയ സഖ്യം മുന്നോട്ട്‌

Sania and Bethanie
ലണ്ടന്‍: റോജര്‍ ഫെഡറര്‍, സെറീന വില്യംസ്‌ തുടങ്ങിയ പ്രമുഖ താരങ്ങള്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ പ്രീ ക്വാര്‍ട്ടറിലെത്തി. ഇത്തവണത്തെ ഫ്രഞ്ച്‌ ഓപണില്‍ റണ്ണറപ്പായിരുന്ന സാറ എറാനി തോറ്റു മടങ്ങിയപ്പോള്‍ വിക്ടോറിയ അസാരങ്കെ, അന ഇവാനോവിച്ച്‌, പെട്ര ക്വിറ്റോവ എന്നിവര്‍ മുന്നോട്ടു തന്നെ.

ലോക മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡററുടെ മുന്നേറ്റം ഫ്രഞ്ച്‌ താരം ജൂിയന്‍ ബെനേറ്റയെ പരാജയപ്പെടുത്തിയായിരുന്നു. സ്‌കോര്‍ 4-6, 6-7, 6-2, 7-6, 6-1. ചൈനയുടെ യീ ഴെങ്ങിനെയാണ്‌ അമേരിക്കയുടെ സെറീന വില്യംസ്‌ പരാജയപ്പെടുത്തിയത്‌. സ്‌കോര്‍ 6-7, 6-2, 9-7.

കസാഖിസ്ഥാന്റെ യാരോസ്ലാവ ഷ്വെദോവയാണ്‌ സാറ എറാനിയെ 6-0, 6-4 എന്ന സ്‌കോറിന്‌ പരാജയപ്പെടുത്തിയത്‌. അതുപോലെ നദാലിന്റെ ഇത്തവണത്തെ വിംബിള്‍ഡണ്‍ മോഹത്തിന്റെ ചിറകരിച്ച ലൂകാസ്‌ റൊസൂളിന്റെ മുന്നേറ്റത്തിനും അവസാനമായി.

പ്രീ ക്വാര്‍ട്ടറില്‍ ജര്‍മ്മനിയുടെ ഫിലിപ്‌ കോഹ്‌സ്‌ക്രൈബറാണ്‌ റൊസൂളിന്റെ മുട്ടു മടക്കിയത്‌. അമേരിക്കയുടെ അന്‍ഡി റോഡിക്കും ഇത്തവണത്തെ വിംബിള്‍ഡണ്‍ മത്സരങ്ങളില്‍ നിന്നും പുറത്തായി. സ്‌പെയിനിന്റെ ഡേവിഡ്‌ ഫെററില്‍ നിന്നും ആണ്‌ റോഡിക്ക്‌ തോല്‍വിയറിഞ്ഞത്‌. മൂന്നു പ്രാവശ്യം വിംബിള്‍ഡണ്‍ റണ്ണറപ്പായിരുന്നു റോഡിക്ക്‌.

അതേസമയം ഇന്ത്യ-അമേരിക്കന്‍ സഖ്യമായ സാനിയ മിര്‍സ- ബെഥാനി മാറ്റെക്‌ വനിതാ ഡബിള്‍സില്‍ മൂന്നാം റൗണ്ടിലേക്ക്‌ മുന്നേറി. സ്‌കോര്‍ 6-3, 6-2.

Story first published: Monday, July 2, 2012, 17:42 [IST]
Other articles published on Jul 2, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+