ലണ്ടന്‍: ഒടുവില്‍ 77 വര്‍ഷത്തിനുശേഷം ബ്രിട്ടന്റെ സ്വപ്‌നം പൂവണിഞ്ഞു. വിംബിള്‍ഡണ്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നോവാക് ജൊകോവിക്കിനെ 6-4, 7-5, 6-4 എന്ന സ്‌കോറിന് അട്ടിമറിച്ച് ആന്‍ഡി മുറെ എന്ന 26കാരന്‍ കിരീടം സ്വന്തമാക്കുന്നത് ഒരു രാജ്യം ആഘോഷിക്കുക തന്നെയായിരുന്നു. 2012ല്‍ യുഎസ് ഓപണ്‍ ചാംപ്യനായിട്ടുള്ള മുറെ നേടുന്ന രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്.
ഇതിനു മുമ്പ് 1936ല്‍ ഫ്രെഡ് പെരിയാണ് ബ്രിട്ടനുവേണ്ടി കിരീടം നേടിയിട്ടുള്ളത്. കഴിഞ്ഞ തവണയും ഇംഗ്ലീഷ് താരം ഫൈനലിലെത്തിയിരുന്നെങ്കിലും റോജര്‍ ഫെഡറര്‍ക്കു മുന്നില്‍ മുട്ടുമടക്കി. വനിതാ വിഭാഗത്തില്‍ ഫ്രാന്‍സ് താരം മരിയന്‍ ബര്‍ട്ടോളിയാണ് കിരീടം നേടിയത്.

വിംബിള്‍ഡണ്‍ ചാംപ്യനായിയെന്നത് ഇപ്പോഴും അവിശ്വസനീയമാണ്. ടെന്നിസ് ലോകത്തെ കൊടുമുടിയാണ് വിംബിള്‍ഡണ്‍. അതു നേടുകയെന്നത് സ്വപ്‌നതുല്യവും-മത്സരശേഷം ഒളിംപിക്‌സ് ചാംപ്യന്‍ പറഞ്ഞു.
ജൊകോവിക്കിനെ പോലൊരു സൂപ്പര്‍താരം അവസാന സെറ്റില്‍ പോലും എന്തു സംഭവിക്കുമെന്ന് അറിയില്ലായിരുന്നു. വൈകാരികമായും ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങിയ നിമിഷങ്ങള്‍ കൂടിയായിരുന്നു അത്. കൈയും മെയ്യും മറന്ന് കളിക്കുക മാത്രമേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ..