ന്യൂയോര്‍ക്ക്: കാലങ്ങളായി അലട്ടിക്കൊണ്ടിരുന്ന നടവുവേദനയില്‍ നിന്ന് വീനസ് വില്യംസിന് മോചനമായോ...? അമേരിക്കയിലെ ടെന്നീസ് പ്രേമികള്‍ ഒന്നടങ്കം ചോദിച്ച ചോദ്യം ഇതായിരുന്നു.
ഈ വര്‍ഷത്തെ അവസാന ഗ്രാന്‍സ്ലാം കിരീട പോരാട്ടമായ യുഎസ് ഓപ്പണില്‍ ആയിരുന്ന വീനസിന്റെ ഗംഭീരമായ തിരിച്ചുവരവ്. ബെല്‍ജിയത്തിന്റെ കിര്‍സ്റ്റണ്‍ ഫ്‌ലിപ്‌കെന്‍സിനെയാണ് വീനസ് തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍ 6-1, 6-2.
ടൂര്‍ണമെന്റില്‍ വിനതാ വിഭാഗത്തില്‍ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ മത്സരാര്‍ത്ഥിയാണ് വീനസ്. 33 വയസ്സുള്ള ഈ കറുത്ത ടെന്നീസ് സുന്ദരി തന്റെ പഴയകാല വിജയങ്ങളെ ഓര്‍മിപ്പിക്കുന്ന പ്രകടനമാണ് ഫ്ലഷിങ് മിഡോസില്‍ പുറത്തെടുത്തത്.2000 ലും 2001 ലും തുടര്‍ച്ചയായി രണ്ട് തവണ യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയ താരമാണ് വീനസ്. ഒരു മണിക്കൂര്‍ 24 മിനിട്ടുകൊണ്ടാണ് ഇത്തവണ ബള്‍ഗേറിയല്‍ താരത്തെ തകര്‍ത്തത്.
ഈ വര്‍ഷം വെറും 18 മത്സരങ്ങളില്‍ മാത്രമാണ് വീനസ് കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ലോക റാങ്കിങില്‍ ഒരുപാട് താഴെപ്പോയി. ഇപ്പോള്‍ അറുപതാമതാണ് സ്ഥാനം. എന്നാല്‍ ഫ്‌ലിപ്‌കെന്‍സിന്റെ കരിയറിലെ ഏറ്റവും മെച്ചപ്പെട്ട കാലമാണിത്. കഴിഞ്ഞ വിംബിള്‍ഡണില്‍ സെമിഫൈനല്‍ വരെ എത്തിയിരുന്നു ഇവര്‍. കൂടാതെ ഇത്തവണത്തെ യുഎസ് ഓപ്പണിലെ 12-ാം സീഡുകാരിയും ആണ്.
യുഎസ് ഓപ്പണിലെ മറ്റൊരു മത്സരത്തില്‍ പഴയ ഫ്രഞ്ച് ഓപ്പണ്‍ ജേത്ര ചൈനയുടെ ലി ന ബെലാറസിന്റെ ഓള്‍ഗ ഗൊവവോര്‍ട്‌സോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു. വെറും 64 മിനിട്ടുകൊണ്ടാണ് ചൈനീസ് താരം വിജയം നേടിയത്.
പുരുഷ വിഭാഗം സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ വിയത്തോടെ തുടങ്ങി. വിംബിള്‍ഡണില്‍ ഏറ്റ പരാജയത്തിന് യുഎസ് ഓപ്പണില്‍ മറുപടി നല്‍കാമാകുമെന്ന പ്രതീക്ഷയിലാണ് നദാല്‍. അമേരിക്കക്കാരനായ റിയാന്‍ ഹാരിസണെയാണ് ആദ്യ റൗണ്ടില്‍ നദാല്‍ തോല്‍പിച്ചത്. സ്‌കോര്‍: 6-4,6-2, 6-2.