Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍: സെറീന-അസരെങ്ക ഫൈനല്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിത സിംഗിള്‍സില്‍ ചരിത്രം ആവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ സെറീന വില്യംസും വിക്ടോറിയ അസരെങ്കയുമാണ് ഇത്തവണയും ഫൈനലില്‍ ഏറ്റമുട്ടുന്നത്. കഴിഞ്ഞ തവണ ഭാഗ്യം സെറീനക്കൊപ്പമായിരുന്നു.

സെമി ഫൈനലില്‍ ചൈനയുടെ നാ ലിയെ ആണ് സെറീന തോല്‍പിച്ചത്. അസറെങ്ക ഇറ്റലിയുടെ വെറ്ററന്‍ താരം ഫേലാവിയ പെന്നെറ്റയേയും തോല്‍പിച്ചു.

കഴിഞ്ഞ യുഎസ് ഓപ്പണില്‍ വിജയം നേടിയെങ്കിലും തൊട്ടടുത്ത ചരിത്രത്തില്‍ സെറീനയുടെ നില അത്ര മെച്ചമല്ല. കാരണം ഇക്കഴിഞ്ഞ സിന്‍സിനാറ്റി ടെന്നീസ് ടൂര്‍ണമെന്റില്‍ സെറീനയെ അട്ടിമറിച്ച ആളാണ് അസരെങ്ക.

Serena Williams

സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇരുവരുടേയും ജയം. സെറീനക്ക് പ്രതിസന്ധി സൃഷ്ടിക്കാന്‍ ഒരു സമയത്തും ചൈനീസ് താരത്തിന് കഴിഞ്ഞില്ല. ഒറ്റ കളിപോലും ജയിക്കാന്‍ വിടാതെയാണ് ആദ്യ സെറ്റ് സെറീന സ്വന്തമാക്കിയത്. സ്‌കോര്‍:6-0,6-3. അസരെങ്കക്ക് ആദ്യ സെറ്റില്‍ കടുത്ത വെല്ലുവിളിയാണ് പെന്നെറ്റ ഉയര്‍ത്തിയത്. പക്ഷേ ജയം അസരെങ്കക്കൊപ്പമായിരുന്നു. രണ്ടാം സെറ്റില്‍ വലിയമത്സരമില്ലാതെ അസരെങ്ക ഗെയിം നേടുകയും ചെയ്തു. സ്‌കോര്‍:6-4, 6-2.

പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ അട്ടിമറി പരാജയം ഏറ്റുവാങ്ങി. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സ്റ്റാസ്ലാവ് വാവറിങ്കെയാണ് മുറേയെ തറപറ്റിച്ചത്. വനിത ഡബിള്‍സില്‍ മറ്റൊരു അട്ടിമറി കൂടി നടന്നു. നിലവിലെ ജേതാക്കളായ റോബര്‍ട്ട വിഞ്ചി-സാറാ എറാനി സഖ്യത്തിനാണ് ഇത്തവണ അടിപതറിയത്. സെമിയില്‍ ഇവരെ തോല്‍പിച്ചതാകട്ടെ, വില്യംസ് സഹോദരിമാരും.

Story first published: Saturday, September 7, 2013, 13:51 [IST]
Other articles published on Sep 7, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+