For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൊറന്റോ കിരീടം സെറീനയ്ക്ക്

ടൊറന്റോ: നീണ്ട ഇടവേളയ്ക്കുശേഷം അന്താരാഷ്ട്രടെന്നിസിലേക്ക് തിരിച്ചെത്തിയ മുന്‍ ലോകഒന്നാം നമ്പര്‍ താരം സെറീന വില്യംസ് ടൊറന്റോ കിരീടം സ്വന്തമാക്കി. ആസ്‌ത്രേലിയയില്‍ നിന്നുള്ള സാമന്താ സ്‌ടോസറെ 6-4, 6-2 എന്ന സ്‌കോറിനാണ് അമേരിക്കന്‍ താരം മുട്ടുകുത്തിച്ചത്.

നന്നായി കളിക്കാനാവുന്നുണ്ട്. പക്ഷേ, ഇനിയും കുറെ മെച്ചപ്പെടാനുണ്ട്. എങ്കിലും പുരോഗതിയുണ്ട്. ഇതില്‍ നിന്ന് ഒരിഞ്ചു പോലും താഴേക്കു പോവാന്‍ തയ്യാറല്ല-മല്‍സരശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സെറീന പറഞ്ഞു.

നീണ്ട ഇടവേളയ്ക്കുശേഷം തിരിച്ചെത്തി നാലു ടൂര്‍ണമെന്റുകളില്‍ രണ്ടും കൈപ്പിടിയിലാക്കിയ സെറീനയെ പോലൊരു താരത്തിനെതിരേ കളിയ്ക്കുമ്പോള്‍ ഏറ്റവും മികച്ച ടെന്നിസ് തന്നെ പുറത്തെടുക്കേണ്ടി വരും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ എനിക്കതിനു സാധിച്ചില്ല-സ്‌ട്രോസര്‍ വ്യക്തമാക്കി.

ഇതോടെ യു.എസ് ഓപണില്‍ സെറീന കടുത്ത വെല്ലുവിളിയുയര്‍ത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. റോജേഴ്‌സ് കപ്പിലെ വിജയത്തോടെ ഡബ്ല്യു.ടി.എ റാങ്കിങില്‍ 31ാം സ്ഥാനത്തേക്കുയര്‍ന്നു.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+