
പരിക്കിനെ തുടര്‍ന്ന് ഏറെക്കാലം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നു വിട്ടു രണ്ട് മുന്‍ ലോക ഒന്നാം നമ്പര്‍താരങ്ങളുടെ പോരാട്ടം ടെന്നിസ് ആരാധാകര്‍ ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. പക്ഷേ, വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനു പകരം അമേരിക്കന്‍ താരത്തിന്റെ ആക്രമണത്തിനു മുന്നില്‍ ഷറപ്പോവ കീഴടങ്ങിയതോടെ മല്‍സരം തീര്‍ത്തും ഏകപക്ഷീയമായി.
എനിക്ക് നല്ല തുടക്കം ലഭിച്ചു. ലോകത്തെ അഞ്ചാം സീഡായ ഒരു താരത്തിനെതിരേയുള്ള മല്‍സരത്തെ ഗൗരവത്തോടെ തന്നെ കാണം. കഴിഞ്ഞ മാസത്തേക്കാള്‍ നല്ല രീതിയില്‍ എനിക്കു കളിക്കാന്‍ സാധിക്കുന്നുണ്ട്-മല്‍സരശേഷം സെറീന പറഞ്ഞു.