ശരീര സൗന്ദര്യം ഇല്ലെന്ന് സെറീന വില്ല്യംസ്

പക്ഷേ ഇത് സ്വയം തിരിച്ചറിഞ്ഞത് വളരെ വൈകിയാണെന്നും സെറീന പറയുന്നു. എന്നാല്‍ സഹോദരി വീനസ് വില്ല്യംസം അതീവ സുന്ദരിയാണ്. അഴകളവുകള്‍ ഒക്കെ കൃത്യം. വേണ്ടത്ര ഉയരമുള്ള വീനസ് ഒരു മോഡലിനെ പോലെയാണ്. ഏത് വസ്ത്രം ധരിച്ചാലും വീനസിന് ചേരും. വീനസിനെപ്പോലെ ആവണമെന്ന് കുറേക്കാലം ആഗ്രഹിച്ചിരുന്നു. പക്ഷേ എന്ത് ചെയ്യാനാവും?
സാധാരണ പെണ്‍കുട്ടികളെപ്പോലെ അല്ല താനെന്ന തിരിച്ചറിവ് വളരെ വൈകിയാണ് ഉണ്ടായത്. അതിനോട് പൊരുത്തപ്പെടാന്‍ അല്പ സമയമെടുത്തു. വ്യത്യസ്ഥയായിരിയ്ക്കുന്നതും മികച്ച കാര്യമല്ലേ. അങ്ങനെ സമാധാനിയ്ക്കാം.
മോഡലുകള്‍ക്ക് ആകര്‍ഷണീയതയുണ്ട്. പക്ഷേ അവര്‍ ഒരിയ്ക്കലും ചിരിയ്ക്കില്ല. അതുകൊണ്ട് തന്നെ അവരെ കണ്ടാല്‍ ഭ്രാന്ത് പിടിയ്ക്കും.
ഇതൊക്കെയാണെങ്കിലും സെറീനയ്ക്ക് സ്വന്തം ശരീരാംശത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യമുണ്ട്. അത് തന്റെ പുഞ്ചിരിയാണ്. മികച്ച പുഞ്ചിരി ഉണ്ടെങ്കില്‍ എന്തിന് വെല്ലുന്ന അഴകളവ്? സെറീന സമാധാനിയ്ക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications