Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെറീന പുറത്ത്‌;ഷറപ്പോവയും, നദാലും മുന്നോട്ട്‌

Maria Sharapova
പാരീസ്‌: ഫ്രഞ്ച്‌ ഓപണില്‍ ആദ്യ റൗണ്ടില്‍ തന്നെ യുഎസിന്റെ സെറീന വില്യംസ്‌ പുറത്തായി. വനിതാ സിംഗിള്‍സില്‍ നിന്നും ആണ്‌ സെറീന പുറത്തായിരിക്കുന്നത്‌. എന്നാല്‍ റഷ്യന്‍ താരം മരിയ ഷറപ്പോവയെ സംബന്ധിച്ചിടത്തോളം ചൊവ്വാഴ്‌ച ഒരു നല്ല ദിനമായിരുന്നു.

ഇതുവരെ ഒരു ഫ്രഞ്ച്‌ ഓപണ്‍ കിരീടം സ്വനത്മാക്കാന്‍ കഴിയാത്ത ഷറപ്പോവ വളരെ അനായാസമായാണ്‌ ആദ്യ റൗണ്ട്‌ എന്ന കടമ്പ കടന്നത്‌. എതിരാളിയായെത്തിയ റുമേനിയയുടെ അലക്‌സാണ്ട്ര കഡാന്റുവിനെ ഒരു ഗെയിം പോലും വഴങ്ങാതെയാണ്‌ ഷറപ്പോവ തറ പറ്റിച്ചത്‌ (6-0, 6-0).

വെറും 40 മിനിട്ട്‌ മാത്രമാണ്‌ ഷറപ്പോവ - കഡാന്റു പോരാട്ടം നീണ്ടു നിന്നുള്ളൂ. ജപ്പാന്‍ താരം അയുമിമോറിത്തയെയാണ്‌ അടുത്ത റൗണ്ടില്‍ ഷറപ്പോവയ്‌ക്ക്‌ നേരിടേണ്ടി വരിക.

സെറീന വില്യംസിന്റെ പരാജയം അപ്രതീക്ഷിതമായിരുന്നു. കാരണം ടൂര്‍ണമെന്റില്‍ സീഡ്‌ ചെയ്യപ്പെടാത്ത ഫ്രാന്‍സിന്റെ വെര്‍ജിനി റസാനയോടാണ്‌ സെറീന പരാജയം ഏറ്റു വാങ്ങിയത്‌. 13 ഗ്രാന്റ്‌സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ സെറീന ആദ്യമായാണ്‌ ഒരു ടൂര്‍ണമെന്റില്‍ നിന്നും ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്‌. സ്‌കോര്‍ 4-6, 7-6(7-5), 6-3.

എന്നാല്‍ മുന്‍ ചാമ്പ്യന്‍ ഫ്രാന്‍സിസ്‌കോ ഷിയാവോണ്‍, വിംബിള്‍ഡണ്‍ ചാമ്പ്യന്‍ പെട്ര ക്വിറ്റോവ എന്നിവര്‍ നേരിട്ടുള്ള സെറ്റില്‍ ജയിച്ചു കേറി അടുത്ത റൗണ്ടില്‍ പ്രവേശിച്ചു.

പുരുഷന്‍മാരില്‍ ഇറ്റലിയുടെ സിമോണ്‍ ബോലെല്ലിയെ തോല്‍പിച്ച്‌ സ്‌പെയ്‌നിന്റെ റാഫേല്‍ നദാലും, സ്ലോവാക്‌ താരം ലൂക്കാസ്‌ ലാക്കോയെ കീഴടക്കി സ്‌പെയ്‌നിന്റെ തന്നെ ഡേവിഡ്‌ ഫെററും ആദ്യ റൗണ്ട്‌ കടന്നു.

Story first published: Wednesday, May 30, 2012, 17:38 [IST]
Other articles published on May 30, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+