Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സെറീനയ്ക്ക്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസിന്. ലോക രണ്ടാം നന്പര്‍താരം വിക്ടോറിയ അസരെങ്കയെ പരാജയപ്പെടുത്തിയാണ് സെറീന വീണ്ടും യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്. സെറീനയുടെ കരിയറിലെ അഞ്ചാമത്തെ യുഎസ് ഓപ്പണ്‍ കിരീടേനേട്ടമാണിത്. സ്‌കോര്‍ 7-5, 6-7 (6/8) , 6-1. സെപ്റ്റംബര്‍ എട്ട് ഞായറാഴ്ചയാണ് ഫൈനല്‍ മത്സരങ്ങള്‍ നടന്നത്.

Serena Williams

യുഎസ് ഓപ്പണിന്റെ വിജയ ചരിത്രത്തില്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി 31 കാരിയായ സെറീന വില്ല്യംസ് മാറി. മാര്‍ഗരറ്റ് കോട്ടായിരുന്നു സെറീനയ്ക്ക് മുന്‍പ് യു എസ് ഓപ്പണ്‍ കിരീടം നേടുന്ന പ്രായം കൂടിയ വനിത. തുടര്‍ച്ചായി രണ്ടാം തവണയാണ് സെറീന യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്നത്.സെറീനയുടെ കരിയറിലെ പതിനേഴാമത്തെ ഗ്രാന്റ്സ്ലാം കിരീടമാണ്.

യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേയ്‌സ് കിരീടം നേടി. പേയ്‌സ് -സ്റ്റെപ്പാനക്ക് സഖ്യമാണ് അലക്‌സാണ്ടര്‍ പേയ ബ്രൂണോ സോറസ് സഖ്യത്തെ പരാജയപ്പെടുത്തി കിരീടം നേടിയത്. സ്‌കോര്‍ 6-1, 6-3. 40 വയസ്സിന് മുകളില്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ പുരുഷ താരമാണ് പേയ്‌സ്. അദ്ദേഹത്തിന്‍റെ കരിയറിലെ എട്ടാമത്തെ ഗ്രാന്‍സ്സാം കിരീടമാണിത്.

Story first published: Monday, September 9, 2013, 11:26 [IST]
Other articles published on Sep 9, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+