
കാലിലെ ശസ്ത്രക്രിയയും ഗുരുതരമായ അസുഖങ്ങളും സെറീനയുടെ ഇച്ഛാശക്തിയെ തളര്‍ത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു സ്റ്റാന്‍ഫോര്‍ഡിലെ പ്രകടനം.
എനിക്ക് എത്രയും വേഗം ഒന്നാം സ്ഥാനത്തെത്തണം. എനിക്കു കാത്തിരിക്കാന്‍ വയ്യ. ലോകത്തിലെ ഒന്നാം നമ്പര്‍ താരമാവാന്‍ കഴിയുകയെന്നത് ഒരു ഭാഗ്യമാണ്. പക്ഷേ, അതിനു ഗ്രാന്‍സ്ലാം മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്-സെറീന പറഞ്ഞു.