Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷറപ്പറവയുടെ ചിറകരിഞ്ഞു; സെറീനയ്ക്ക് കിരീടം

മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ റഷ്യയുടെ മരിയ ഷറപ്പോവയെ അടിതെറ്റിച്ച് സെറീന വില്യംസ് കിരീടം ചൂടി. ഫൈനലില്‍ ഷറപ്പോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് ലോക ഒന്നാം നമ്പര്‍ താരമായ സെറീന വില്യംസ് ഡബ്ല്യു ടി എ മയാമി കിരീടമുയര്‍ത്തിയത്. സ്‌കോര്‍: 4-6, 6-3, 6-0. ലോക രണാടം നമ്പര്‍ താരമായ ഷറപ്പോവ ആദ്യ സെറ്റ് സ്വന്തമാക്കി കടുത്തൊരു ഫൈനലിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തിയതാണ്.

എന്നാല്‍ രണ്ടാം സെറ്റില്‍ ഷറപ്പോവയെ പൊരുതാന്‍ പോലും അനുവദിക്കാതെയായിരുന്നു സെറീനയുടെ തിരിച്ചടി. 6 -3 നാണ് അമേരിക്കന്‍ താരം രണ്ടാം സെറ്റ് പിടിച്ചത്. മൂന്നാം സെറ്റില്‍ സെറീനയുടെ വപര്‍ ടെന്നീസിന് മുന്നില്‍ റഷ്യയുടെ ഗ്ലാമര്‍ താരം ഗ്ലാമര്‍ താരം മറുപടിയില്ലാതെ വിയര്‍ത്തു. കളി പുരോഗമിക്കുന്തോറും സെറീന താളം പടിച്ചുവന്നപ്പോള്‍ ഷറപ്പോവ കളി മറന്ന സ്ഥിതിയിലായിരുന്നു.

serena

സെറീനയുടെ കരിയറിലെ നാല്‍പ്പത്തെട്ടാം കിരീടമാണ് ഇത്. നേരത്തെ സെറീന 2002, 2003, 2004, 2007, 2008 വര്‍ഷങ്ങളില്‍ മയാമി കിരീടം സ്വന്തമാക്കിയിരുന്നു. ഷറപ്പോവയ്‌ക്കെതിരേ സെറീന നേടുന്ന തുടര്‍ച്ചയായ പതിനൊന്നാം വിജയമാണ് മയാമി ഫൈനലിലേത്. 14 തവണയാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 12 തവണയും വിജയം സെറീനയ്ക്കായിരുന്നു.

നേരത്തെ ഇറ്റലിയുടെ സാറാ എറാനിയെ തോല്‍പ്പിച്ചാണ് സെറീന വില്യംസ് ഫൈനലില്‍ പ്രവേശിച്ചത്. സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ യെലേന യാങ്കോവിച്ചിനെ കീഴടക്കിയാണ് ഷറപ്പോവ കലാശക്കളിക്ക് യോഗ്യത നേടിയത്.

Story first published: Sunday, March 31, 2013, 11:12 [IST]
Other articles published on Mar 31, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+