For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ഓപ്പണ്‍; സെറീന വില്യംസ് സെമിയില്‍

By Meera Balan

ന്യൂയോര്‍ക്ക്: യു എസ് വനിതാ സിംഗിള്‍സില്‍ സെറീന വില്യംസ് സെമിയില്‍ കടന്നു. ചൈനയുടെ നാലിയും സെമി ഫൈനല്‍ മത്സരത്തിലേയ്ക്ക് കടന്നു. നിലവിലെ കീരീട ജേത്രിയാണ് സെറീന. സ്പാനിഷ് താരം സുവാരസ് നവാറോയെ നേരിനട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന സെമിയില്‍ എത്തിയത്. സ്‌കോര്‍ 6-0, 6-0. 52 മിനുട്ട് നീണ്ട മത്സരത്തില്‍ സെറീനയ്ക്ക് മുന്‍പില്‍ അടിപതറി വീഴുകയായിരുന്നു സ്പാനിഷ് താരം. കരിയറിലെ അഞ്ചാം യുഎസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടാണ് സെറീന മത്സരത്തിനിറങ്ങയത്.

Serena, Williams

റഷ്യയുടെ ഏകതെറീന മകരോവയെ പരാജയപ്പെടുത്തിയാണ് നാലി സെമിയില്‍ കടന്നത് സ്‌കോര്‍ 6-4, 6-7(5/7), 6-2. വിക്ടോറിയ അസരാങ്കെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അന്നാ ഇവാനോവിച്ചിനെയാണ് താരം പരാജയപ്പെടുത്തിയത്. സെര്‍ബിയന്‍ താരം നൊവാക് ജോകോവിക് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മാര്‍സല്‍ ഗ്രാനോല്ലേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ജോകോവിക് ക്വാര്‍ട്ടര്‍ മത്സരത്തില്‍ കടന്നത്. സ്‌കോര്‍ 6-3, 6-0, 6-0.

റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പുറത്തായി. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലാണ് ഫെഡറര്‍ പരാജയപ്പെട്ടത്. സ്‌പെയിനിന്റെ ടോമി റോബ്രെഡോയാണ് ഫെഡറര്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 6-7, 3-6, 4-6.സ്‌പെയിന്‍ താരം റാഫേല്‍ നദാലും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

Story first published: Wednesday, September 4, 2013, 17:04 [IST]
Other articles published on Sep 4, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+